ഇന്ത്യ സെമിയില്‍; 12 ഓവറും ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ സെമിയില്‍ കടന്നത്

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി സെമിയില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 12 ഓവറും ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ സെമിയില്‍ കടന്നത്.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (78), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (പുറത്താകാതെ 76) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15നു നടക്കുന്ന സെമിയില്‍ അയല്‍ക്കാരായ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികള്‍.
നേരത്തെ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കി 33 പന്ത് ശേഷിക്കെ 191 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ആക്രമിച്ചു പന്തെറിഞ്ഞ ബോളര്‍മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഫീല്‍ഡര്‍മാരും ദക്ഷിണാഫ്രിക്കയെ വെള്ളംകുടിപ്പിച്ചു. അപകടകാരികളായ എ.ബി. ഡിവില്ലിയേഴ്‌സും ഡേവിഡ് മില്ലറും ഉള്‍പ്പെടെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ റണ്ണൗട്ടായി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് (53) ദക്ഷിണാഫ്രിക്കായുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
24.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, പിന്നീട് ഇന്ത്യയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 75 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒന്‍പതു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്ക നഷ്ടമാക്കിയത്. അതില്‍ മൂന്ന് റണ്ണൗട്ടുകളും ഉള്‍പ്പെടുന്നു. ഉമേഷ് യാദവിനു പകരം സ്പിന്നര്‍ ആര്‍.അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിന് ടീമിനെ ഇറക്കിയത്. പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരായ മല്‍സരങ്ങളില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വെയ്!ന്‍ പാര്‍ണലിനു പകരം ആന്‍ഡില്‍ ഫെലൂക്‌വായോ ഇടംനേടി.
https://www.facebook.com/Malayalivartha