കുംബ്ലെ തന്നെ കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരും. ഈ ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്.ക്യാപ്റ്റന്‍ വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ശീതസമരത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചിനെ മാറ്റുന്ന കാര്യത്തില്‍ നീക്കം ശക്തമായത്. പുതിയ കോച്ചിനെ നിയമിക്കാനായി ബി സി സി ഐ അപേക്ഷയും സ്വീകരിച്ചിരുന്നു. ഈ ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കേയാണ് ഇത്.
ക്യാപ്റ്റനും കോച്ചും രണ്ട് മനസായി കളിച്ചാല്‍ എങ്ങനെ ടീം മുന്നോട്ട് പോകും എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപദേശക സമിതി കുറച്ച് സമയം കൂടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അനില്‍ കുംബ്ലെയെ കൂടാതെ, വീരേന്ദര്‍ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ് തുടങ്ങിയവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha