Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിന്നുന്ന വിജയവുമായി ഇന്ത്യ: ഹൈദരാബാദ്‌ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ഇന്നിങ്‌സ്‌ ജയം

05 MARCH 2013 01:05 AM IST
മലയാളി വാര്‍ത്ത.

ഹൈദരബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം. 135 റണ്‍സിനും ഇന്നിങ്‌സിനുമാണ്‌ ഇന്ത്യയുടെ ജയം. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന്‌ ഇന്ത്യ മുന്നിലെത്തി. മാര്‍ച്ച്‌ പതിനാലിന്‌ മൊഹാലിയിലാണ്‌ മൂന്നാം ടെസ്റ്റ്‌. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടുവിക്കറ്റിനാണ്‌ ജയിച്ചത്‌. രണ്ടാം ടെസ്റ്റിന്റെ നാലാം നാള്‍ 72 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഓസ്‌ട്രേലിയയുടെ വിക്കറ്റുകളെല്ലാം ഉച്ചഭക്ഷണത്തിനു മുന്‍പുതന്നെ വീണു. ഒമ്പതു റണ്‍സുമായി ഷെയ്‌ന്‍ വാട്‌സനും 26 റണ്‍സുമായി കവാനുമായിരുന്നു ക്രീസില്‍. എന്നാല്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാകാതെ ഷെയ്‌ന്‍ വാട്‌സണ്‍ ആദ്യം തന്നെ മടങ്ങി. പകരക്കാരനായി എത്തിയ ക്യാപ്‌റ്റന്‍ ക്ലാര്‍ക്കിനും അധികം പിടിച്ചുനില്‍ക്കാനായില്ല. 31 പന്തില്‍ നിന്ന്‌ 16 റണ്‍സെടുത്ത ക്ലാര്‍ക്കിനെ രവീന്ദ്ര ജഡേജ പവലിയനിലേക്ക്‌ മടക്കി. നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 108 റണ്‍സ്‌ എന്ന നിലയിലായിരുന്നു ആ സമയം ഓസ്‌ട്രേലിയ ക്ലാര്‍ക്കും പുറത്തായതോടെ ഒരു വശത്ത്‌ അര്‍ധസെഞ്ചുറിയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന കവാനിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാല്‍ ജഡേജയുടെ പന്തില്‍ സേവാഗ്‌ കാവനെ കൈയിലൊതുക്കി. കാവന്‍ പുറത്തായതിന്‌ പിന്നാലെ തൊട്ടടുത്ത ഓവറില്‍ പകരക്കാരനായി എത്തിയ ഹെന്‍റിക്കസ്‌ റണ്ണൗട്ടില്‍ കുടുങ്ങി മടങ്ങിയതോടെ ഓസീസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പിന്നീട്‌ എട്ടു റണ്‍സെടുത്ത മാക്‌സ്‌വെല്ലും, നാല്‌ റണ്‍സെടുത്ത സിഡിലും പുറത്തായി. 10 റണ്‍സെടുത്ത്‌ നിന്ന മാത്യൂ വെയ്‌ഡ്‌ദൊറോത്തിയും പാറ്റിന്‍സുമാണ്‌ അവസാന വിക്കറ്റില്‍ ക്രീസിലുണ്ടായിരുന്നത്‌. പാറ്റിന്‍സണെ അശ്വിന്‍ വീഴ്‌ത്തിയതോടെ ഓസ്‌ട്രേലിയക്ക്‌ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (7 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends