Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

തിരുവനന്തപുരത്തെ മല്‍സരം നിര്‍ണായകമാകുന്നു; രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; ന്യൂസീലന്‍ഡിന്റെ 196 റണ്‍സ് മറികടക്കാനാകാതെ 156 റണ്‍സില്‍ ഇന്ത്യ വീണു

04 NOVEMBER 2017 11:11 PM IST
മലയാളി വാര്‍ത്ത

രാജ്‌കോട്ടില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലന്‍ഡ് മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. 40 റണ്‍സിനാണ് ഇന്ത്യയുെട തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ 196 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ട്വന്റി20 സെഞ്ചുറി കുറിച്ച കിവീസ് താരം കോളിന്‍ മണ്‍റോയാണ് കളിയിലെ കേമന്‍.

ഇതോടെ ഈ മാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മല്‍സരം പരമ്പര വിജയികളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായി. 42 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 49 റണ്‍സെടുത്തു പുറത്തായി. ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിേലക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 11 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാര്‍ ഇരുവരും പവലിയനില്‍ മടങ്ങിയെത്തി. ആറു പന്തില്‍ ഒരു ബൗണ്ടറിയുള്‍പ്പെടെ അഞ്ചു റണ്‍സെടുത്ത രോഹിത് ശര്‍മയെയും നാലു പന്തില്‍ ഒരു റണ്ണെടുത്ത ധവാനെയും പുറത്താക്കി ബോള്‍ട്ടാണ് ന്യൂസീലന്‍ഡിന് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ കോഹ്!ലി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചതാണ്. എന്നാല്‍, 21 പന്തില്‍ നാലു ബൗണ്ടറികളോടെ 23 റണ്‍സെടുത്ത അയ്യരെ മടക്കി മണ്‍റോ അടുത്ത ആഘാതമേല്‍പ്പിച്ചു. തൊട്ടു പിന്നാലെ രണ്ടു പന്തില്‍ ഒരു റണ്ണുമായി പാണ്ഡ്യയും മടങ്ങിയതോടെ പ്രതീക്ഷ മൊത്തം കോഹ്‌ലി-ധോണി കൂട്ടുകെട്ടിലായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (6 minutes ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (17 minutes ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (26 minutes ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (36 minutes ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (42 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (49 minutes ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (57 minutes ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (1 hour ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (1 hour ago)

കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (5 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (6 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (6 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (6 hours ago)

Malayali Vartha Recommends