പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യന്‍ ടീം ചൈനയിലേക്ക്; ഇത് ചരിത്രത്തിലാദ്യ ഇന്ത്യ ചൈന സൗഹൃദ മത്സരം; മത്സരം എ.എഫ്.സി കപ്പ് ഫുട്‌ബോളിനുള്ള മുന്നോരുക്കത്തിന്റെ ഭാഗമായി

ചരിത്രത്തില്‍ ആദ്യമായി ചൈനയുമായി ഒരു സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഒക്ടോബര്‍ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം. ഒക്ടോബര്‍ 13ന് മത്സരം നടത്തണം എന്നതാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവും. ചൈനയില്‍ പുതിയ ചരിത്രമാണ് ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം രചിക്കുന്നത്
അടുത്ത വര്‍ഷം ജനുവരില്‍ യു.എ.ഇയില്‍ നടക്കുന്ന എ.എഫ്.സി കപ്പ് ഫുട്‌ബോളിനുള്ള മുന്നോരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ചൈനയില്‍ പര്യടനം നടത്തുന്നത്. ഇതുവരെ ഇരു ടീമുകളും 17 തവണ ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ട് തവണയും ചൈനയ്ക്കായിരുന്നു വിജയം. ശേഷിക്കുന്ന അഞ്ചു മത്സരങ്ങളും സമനിലയിലായി. എന്നാല്‍, ഇന്ത്യന്‍ ടീം പഴയ അവസ്ഥയിലല്ല ഇന്ന്. കഴിഞ്ഞ ജൂണ്‍ 16 മുതല്‍ നവംബര്‍ 17 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല ഇന്ത്യന്‍ ടീം.
ഇന്ത്യയും ചൈനയും ഇതുവരെ പതിനേഴ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ വച്ചായിരുന്നു. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്രു കപ്പ് ഫുട്‌ബോളിലാണ് ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്.
അതേസമയം ഇയ്യിടെ ഇന്ത്യയുടെ അണ്ടര്‍ 16 ടീം ഒരു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പര്യടനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha