ലാലിഗ ഫുട്‌ബോളിന് കൊച്ചിയില്‍ ഇന്ന് ആരവമുയരും ; ഗ്യാലറിയിൽ മഞ്ഞ കടലായി മാറാൻ കേരള ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം ആരാധക കൂട്ടായ്മയായ മഞ്ഞപ്പട തയ്യാർ

രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കൊച്ചിയില്‍ തുടക്കം. വീണ്ടും ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരുമ്പോൾ ആരാധകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയെ നേരിടും.
തങ്ങളുടെ പ്രിയ ടീമിനുവേണ്ടി ഗ്യാലറിയിൽ മഞ്ഞ കടലായി മാറാൻ കേരള ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം ആരാധക കൂട്ടായ്മയായ മഞ്ഞപ്പട തയാറായി കഴിഞ്ഞു. ഫുട്ബാൾ ആരാധകർക്ക് മുന്നിൽ മലയാളി പലതവണയാണ് തലയുയർത്തി പിടിച്ചത്. കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിയും മഞ്ഞ കടലുമെല്ലാം ഇത്തവണയും മലയാളിക്ക് അഭിമാനമായി മാറി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ്. ടീമിനും താരങ്ങൾക്കും വേണ്ടി ആർപ്പുവിളിച്ചുകൊണ്ട് മഞ്ഞപ്പട ഗ്യാലറിയിൽ ഇരിപ്പ് ഉറപ്പിച്ചു. ഇത്തവണ ഐഎസ്എലിനു മുൻപ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ എത്തിയത് ആരാധകർക്ക് ഏറെ ആശ്വാസമായി. എല്ലാതവണയും ഉള്ളതുപോലെ പടുകൂറ്റൻ ബാനറുകൾ ഇത്തവണയും ഉണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha