ഇക്കുറി ഹ്യുമേട്ടന്റെ സേവനം പൂര്‍ണമായും പുനയ്ക്ക് ; കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമുമായി പുനെ സിറ്റി എഫ്.സി. കരാറിലെത്തി

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമുമായി പുനെ സിറ്റി എഫ്.സി. കരാറിലെത്തി. കഴിഞ്ഞ രണ്ടു സീസണുകളില്‍ എ.ടി.കെയുടേയും ബ്ലാസ്‌റ്റേഴ്‌സിന്റേയും ഭാഗമായിരുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ മഞ്ഞപ്പടയോട് എനിക്ക് പ്രത്യേക സ്‌നേഹമുണ്ട്. ആ സ്‌നേഹം അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാ ഫുട്‌ബോളര്‍മാരേയും പോലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. എന്റെ കഴിവിന്റെ മുഴുവനും ഞാന്‍ പുതിയക്ല ബിന് വേണ്ടി സമര്‍പ്പിക്കും'' എന്ന് ഹ്യൂം പറഞ്ഞു.
ഐ.എസ്.എല്ലില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ടീമാണ് പുനെ. നേരത്തെ മൂന്നാം സീസണില്‍ എ.ടി.കെയ്‌ക്കു വേണ്ടിയും ഹ്യൂം ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എസ്.എല്ലില്‍ ഏറ്റവും ഗോള്‍ നേടിയ താരമാണ് ഹ്യൂം. 59 മത്സരങ്ങളില്‍ 28 ഗോളുകളാണു സമ്പാദ്യം. ഒരിടവേളയ്‌ക്കു ശേഷം കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കു തിരിച്ചെത്തിയ ഹ്യൂമിനു പരുക്ക് കാരണം പകുതിയോളം മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. ഇക്കുറി ഹ്യൂമിന്റെ സേവനം പൂര്‍ണമായും പുനെയ്‌ക്കു ലഭിക്കുമെന്ന് ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് മോഡ്‌വെല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha