സീസണ് ആരംഭിക്കും മുമ്പ് പുതിയ താരങ്ങളെ ക്ലബില്‍ എത്തിക്കാനായില്ലെങ്കിൽ യുണൈറ്റഡ് പ്രതിസന്ധിയില്‍ ആകുമെന്ന് മൗറീഞ്ഞോ
സീസണ് ആരംഭിക്കും മുമ്പ് പുതിയ താരങ്ങളെ ക്ലബില്‍ എത്തിക്കാനായില്ലെങ്കിൽ ക്ലബ് പരുങ്ങലിൽ ആകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് മൗറീഞ്ഞോ. സീസണ് തുടങ്ങാന്‍ വെറും നാലു ദിവസം മാത്രം ബാക്കിയിരിക്കെ പല പൊസിഷനിലും യുണൈറ്റഡ് ശക്തിയില്ലാതെ ഇരിക്കുകയാണ്.സെന്റര്‍ ബാക്ക്, റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങ് തുടങ്ങി മാഞ്ചസ്റ്ററിന്റെ ശക്തിപ്പെടുത്തേണ്ട പൊസിഷനിലേക്ക് ഒന്നും ഇതുവരെ സൈനിംഗ് എത്തിയിട്ടില്ല. മറ്റു ടീമുകള്‍ ശക്തിയാകുന്നതിനൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡും കരുത്ത് കൂട്ടേണ്ടതുണ്ട് ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവര്‍ക്ക് ഇപ്പോള്‍ തന്നെ മികച്ച ടീമുണ്ട്. ലിവര്‍പൂള്‍ ആകട്ടെ എല്ലാവരെയും വാങ്ങികൂട്ടുകയും ചെയ്യുകയാണ് എന്ന് മൗറീഞ്ഞോ പറഞ്ഞു.
https://www.facebook.com/Malayalivartha