ഇന്ത്യ വാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു
വാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ശക്തരായ ഇറാക്കിനു പിന്നാലെ യെമനെയും ഇന്ത്യന്‍ ചുണക്കുട്ടികള്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളിനാണ് യെമനെ വീഴ്ത്തിയത്.
ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. ഹര്‍പ്രീത് സിംഗ് (37) റിഡ്ജെ ഡെമെല്ലോ (47) രോഹിത് ഡാനു (48) എന്നിവരാണ് ഗോള്‍ നേടിയത്.ബിബിയാനോ ഫെര്‍ണാണ്ടസിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ കുട്ടിപ്പട, മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാക്കിനെ പരാജയപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha