ബ്രസീലിയന്‍ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ആശുപത്രിയില്‍: ന്യൂമോണിയ ബാധയെ ഐസിയുവിലാണ് താരമെന്നാണ് റിപ്പോര്‍ട്ട്
ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്്.
ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇതിഹാസ താരമെന്നാണ് ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരം സുഖം പ്രാപിച്ചു വരികയാണ്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച സ്െ്രെടക്കര്മാരിലൊരാളായ റൊണാള്‍ഡോ അവധി ആഘോഷിക്കാനായി എത്തിയപ്പോഴാണ് അസുഖം ബാധിച്ചത്. 1994, 2002 എന്നീ ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തുമ്പോള്‍ മികച്ച താരമായി റൊണാള്‍ഡോയും ആ മഞ്ഞപ്പടയിലുണ്ടായിരുന്നു. രണ്ടു തവണ ബാലന് ഡി ഓറും 2002 ലോകകപ്പില്‍ സുവര്‍ണ പാദകവും റൊണാള്‍ഡോ നേടി.
https://www.facebook.com/Malayalivartha