സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു... തിരുവനന്തപുരം സ്വദേശിയായ സീസന്‍ എസ് കേരളത്തെ നയിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കേരളത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ സീസന്‍ എസ് ആണ്. ഇപ്പോഴത്തെ ചാമ്പ്യന്‍മാരായ കേരളത്തെ വി.പി ഷാജിയാണ് പരിശീലിപ്പിക്കുന്നത്. ആദ്യം ദക്ഷിണ മേഖലാ മത്സരങ്ങളാണ് . കേരളത്തിന്റെ ഗ്രൂപ്പില്‍ സര്‍വീസസ്, തെലങ്കാന, പോണ്ടിച്ചേരി ടീമുകളാണുള്ളത്. മത്സരങ്ങള്‍ ഫെബ്രുവരി നാലിന് തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ തുടങ്ങും. നാലിന് തെലങ്കാന, ആറിന് പോണ്ടിച്ചേരി, എട്ടിന് സര്‍വീസസ് എന്നിവരാണ് എതിരാളികള്‍.
കഴിഞ്ഞതവണ കോച്ച് സതീവന്‍ ബാലന്റെ പരിശീലനത്തിലാണ് കേരളം ആറാംകിരീടം നേടിയത്. കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടിലാണ് കീഴടക്കിയത്. കോച്ച് വി പി ഷാജി 1993ല്‍ കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 1998ല്‍ കേരളത്തെ നയിച്ചു. 2010ല്‍ അസി. കോച്ചായി. 2016-17ല്‍ പരിശീലകനായി കേരളത്തെ സെമിയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha