മെസ്സിയെ ഗ്രൗണ്ടില്‍ തടയുക അസാധ്യം; മെസ്സി ഈ ലോകത്ത് നിന്നുള്ള താരമല്ലെന്നും മറ്റൊരു ലോകത്ത്നിന്നുള്ള താരമാണെന്നും മുന്‍ റയല്‍ മാഡ്രിഡ് താരം

ബാഴ്‌സലോണ താരം മെസ്സിയെ ഗ്രൗണ്ടില്‍ തടയുക പ്രയാസമുള്ള കാര്യമാണെന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം റാഫേല്‍ വാന്‍ഡര്‍ വര്‍ട്. മെസ്സി ഈ ലോകത്ത് നിന്നുള്ള താരമല്ലെന്നും മറ്റൊരു ലോകത്ത്നിന്നുള്ള താരമാണെന്നും മുന്‍ റയല്‍ മാഡ്രിഡ് താരം പറഞ്ഞു. കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് വാന്‍ഡര്‍ വര്‍ടിന്‍റെ പരാമര്‍ശം. വേഗതയും പ്രാഗല്‍ഭ്യവും കൊണ്ടാണ് മെസ്സി ഓടുന്നതെന്നും അത് കൊണ്ട് മെസ്സിയെ പ്രതിരോധിക്കാന്‍ പാടാണെന്നും വാന്‍ഡര്‍ വര്‍ട് കൂട്ടിച്ചേര്‍ത്തു.
കോപ്പ ഡെല്‍ റേ രണ്ടാം പാദത്തില്‍ മെസ്സിയെ തടഞ്ഞു നിര്‍ത്താന്‍ റയല്‍ മാഡ്രിഡ് താരങ്ങള്‍ കഷ്ടപ്പെടേണ്ടി വരുമെന്നും വാന്‍ഡര്‍ വാര്‍ട് പറഞ്ഞു. ആദ്യ പാദത്തില്‍ ബാഴ്‌സലോണയുടെ ഗ്രൗണ്ടില്‍ 1-1ന് സമനില പിടിച്ച റയല്‍ മാഡ്രിഡിനാണ് രണ്ടാം പാദത്തില്‍ നേരിയ മുന്‍തൂക്കം. സെവിയ്യക്കെതിരെയുള്ള മെസ്സിയുടെ പ്രകടനത്തെയും മുന്‍ ടോട്ടന്‍ഹാം താരം കൂടിയായ വാന്‍ ഡര്‍ വാര്‍ട് പ്രശംസിച്ചു.
https://www.facebook.com/Malayalivartha