ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം

ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്കുള്ള മധുര പ്രതികാരമായിരുന്നു ബാഴ്‌സയുടെ ജയം.
ഹാട്രിക്കുമായി ലയണല്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റയല്‍ ബെറ്റിസിന്റെ പ്രതിരോധ നിര കാഴ്ചക്കാരായി.18, 45+2 , 85 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 63ാം മിനിറ്റില്‍ ലൂയിസ് സുവരാസും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു. 82ാം മിനിറ്റില്‍ ലോറന്‍സോ മൊറോനിലാണ് ബെറ്റിസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ ലീഗിലെ പോയന്റ് നിലയില്‍ ലീഡ് 10 ആക്കി ഉയര്‍ത്താനും ബാഴ്‌സക്കായി. ലീഗില്‍ ഇന്നലെ നടന്ന റയോ വല്ലേസിനോയെ വില്ലാറയല്‍ 31 ന് തോല്‍പ്പിച്ചു.
https://www.facebook.com/Malayalivartha