ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഹോം പോരാട്ടത്തില്‍ 20ന് കാര്‍ഡിഫ് സിറ്റിയെ സിറ്റി കീഴടക്കി. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരുഗോളും പിറന്നത്. കെവിന്‍ ഡി ബ്രുയിന്‍ (ആറാം മിനിറ്റ്), ലെറോയ് സനെ (44 ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്.
ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 32 മത്സരങ്ങളില്‍നിന്ന് 80 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്ന് 79 പോയിന്റുള്ള ലിവര്‍പൂള്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇനി ആറു മത്സരങ്ങള്‍ മാത്രമേ ലീഗില്‍ ബാക്കിയുള്ളൂ.
https://www.facebook.com/Malayalivartha