യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജയത്തോടെ ബാഴ്‌സലോണ നോക്കൗട്ട് ലക്ഷ്യമാക്കി ഒരു ചുവടുകൂടി വച്ചു. ഗ്രൂപ്പ് എഫിലെ എവേ പോരാട്ടത്തില്‍ സ്ലാവിയ പ്രാഹയെ ബാഴ്‌സ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.
മൂന്നാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. പക്ഷെ അമ്ബതാം മിനിറ്റില്‍ ബോരില്‍ സ്ലാവിയയെ ഒപ്പമെത്തിച്ചു. 57-ാം മിനിറ്റില്‍ സ്ലാവിയ താരത്തിന്റെ സെല്‍ഫ് ഗോള്‍ ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍ നേടികൊടുത്തു. ഏഴു പോയിന്റുമായി ബാഴ്‌സലോണ ഗ്രൂപ്പില്‍ ഒന്നാമത് തുടരുകയാണ്. ഇന്റര്‍മിലാന്‍ നാലു പോയിന്റുമായി രണ്ടാമതുണ്ട്.
https://www.facebook.com/Malayalivartha