ആവേശോജ്ജലമായ അണ്ടര്‍ 17 ലോകകപ്പിൽ ജയം കരസ്ഥമാക്കി ബ്രസീൽ

ആവേശോജ്ജലമായ അണ്ടര്‍ 17 ലോകകപ്പിലെ ബ്രസീല്‍ മെക്‌സിക്കോ ഫൈനല്‍ മൽസരത്തിൽ ബ്രസീൽ ജയം കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയെ ബ്രസീല്‍ കീഴടക്കിയത്. ഫൈനല്‍ ജയിച്ചതോടെ ബ്രസീല്‍ നാലാം തവണയും കിരീടം നേടിയിരിക്കുന്നു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയായിരുന്നു ബ്രസീല്‍ ഗോളുകള്‍ കരസ്ഥമാക്കിയയത്.
ബ്രസീല്‍ ഫ്രാന്‍സിനേയും, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്‌സിക്കോ നെതര്‍ലന്‍ഡ്‌സിനേയും തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് പ്രവേശിച്ചത്. ഈ കളി കണ്ടവർ കുറച്ച് വർഷങ്ങൾക്ക് മുൻപേ നടന്ന കളിയെയും ഓർക്കുന്നുണ്ടായിരുന്നു. 1997,1999,2003 എന്നീ വര്‍ഷങ്ങളിലാണ് ബ്രസീല്‍ കിരീടം നേടിയത്. കൈയോ ജോര്‍ജെയും, ലസാറോ യുമാണ് ഫൈനല്‍ മത്സരത്തില്‍ ഗോളുകള്‍ നേടിയത്. രണ്ട് ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ബ്രസീല്‍ സെമിയില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. ഇതേ പോലെ തന്നെയായിരുന്നു ഫൈനലിലും. ഒരു ഗോളിന് പുറകിലായിരുന്ന അവര്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കി.
https://www.facebook.com/Malayalivartha