Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

"അവന്‍ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശ്വാസം നല്‍കാന്‍ തുടങ്ങി. വിജയം കാണുകയും ചെയ്​തൂ. അവന്‍ നമ്മെ വിട്ടുപോകാന്‍ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല..." ക്രിസ്റ്റ്യന്‍ എറിക്​സണ്‍ മൈതാനത്ത്​ കുഴഞ്ഞുവീണത്​ ഹൃദയം നിലച്ച്‌​ മരണത്തോടു മുഖാമുഖം നിന്നായിരുന്നു! ​ഡോക്​ടര്‍ പറയുന്നു

14 JUNE 2021 11:40 AM IST
മലയാളി വാര്‍ത്ത

യൂറോ കപ്പ്​ മത്സരത്തിനിടെ ഡെന്‍മാര്‍ക്​ താരം ക്രിസ്റ്റ്യന്‍ എറിക്​സണ്‍ മൈതാനത്ത്​ കുഴഞ്ഞുവീണ സംഭവം ലോകം ഞെട്ടലോടെയാണ് കണ്ടത്. ഗാലറികളിലെ ആർപ്പുവിളികൾ ഒരു നിമിഷം കൊണ്ട് നിലച്ചു. കണ്ണുകൾ നിറഞ്ഞ് ആരാധകർ പ്രാർത്ഥനകളിൽ മുഴുകി.​ ഇപ്പോഴിതാ മരണത്തിൽ നിന്നും അവൻ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇതിനിടെ ഡോക്ടറുടെ അനുഭവം ഏറെ വൈറലാകുന്നു. ക്രിസ്റ്റ്യന്‍ എറിക്​സണ്‍ ഹൃദയം നിലച്ച്‌​ മരണത്തോടു മുഖാമുഖം നിന്നായിരുന്നുവെന്ന്​ ഡോക്​ടര്‍.

''അവന്‍ പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ശ്വാസം നല്‍കാന്‍ തുടങ്ങി. വിജയം കാണുകയും ചെയ്​തൂ. അവന്‍ നമ്മോടു വിട്ടുപോകാന്‍ എത്ര അടുത്തായിരുന്നുവെന്നോ? അറിയില്ല. ശ്വാസം തിരിച്ചുപിടിക്കാനുള്ള ആദ്യ ശ്രമം തന്നെ വിജയം കണ്ടു, അതോടെ എല്ലാം വേഗത്തിലായി''- എന്നും ഡെന്‍മാര്‍ക്​ ടീം ഡോക്​ടര്‍ മോര്‍ട്ടന്‍ ബോസണ്‍ പറഞ്ഞു. പരിക്കുപറ്റി അത്ര വേഗത്തില്‍ കൂടെയുള്ളവര്‍ പ്രതികരിച്ചതാണ്​ എല്ലാം നേരെയാക്കിയതെന്ന്​ പരിശീലകന്‍ കാസ്​പര്‍ യുല്‍മണ്ടും വ്യക്​തമാക്കി. ''സംഭവം നടന്ന്​ എത്ര വേഗത്തില്‍ സഹായം ലഭിക്കുന്നു എന്നതാണ്​ പ്രധാനം. വളരെ ചുരുങ്ങിയ സമയമേ എടുത്തുള്ളൂ''- യുല്‍മണ്ട്​ തുടര്‍ന്നു.

അതോടൊപ്പം തന്നെ ഒരിക്കലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക്​ ചികിത്സ തേടിയിട്ടില്ലാത്ത എറിക്​സണ്​ എങ്ങനെ ഇതു സംഭവിച്ചുവെന്നറിയാന്‍ പരി​ശോധനകള്‍ നടത്തിവരികയാണ്​. നിലവില്‍ പ്രയാസങ്ങളൊന്നും കാണിക്കാ​ത്ത താരം അതിവേഗം ജീവിതത്തിലേക്ക്​ തിരിച്ചുവരികയാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്​. ഹൃദയം പതിവുപോലെ മിടിക്കുന്നുണ്ട്​. ഇതുവരെ ചെയ്​ത പരിശോധനകളില്‍ കുഴപ്പങ്ങള്‍ കാണിച്ചിട്ടില്ല. എന്തുകൊണ്ട്​ ഇത്​ സംഭവിച്ചുവെന്നതിന്​ വിശദീകരണം ലഭിക്കാത്തതാണ്​ കുഴക്കുന്നത്​.

കഴിഞ്ഞ ശനിയാഴ്ച ഫിന്‍ലന്‍ഡിനെതിരായ കളിയുടെ ആദ്യ പകുതി അവസാനിരിക്കെയാണ്​ ഡെന്മാര്‍ക്​ താരം എറിക്​സണ്‍ കുഴഞ്ഞുവീണത്​. മൈതാനത്ത്​ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക്​ ഉടനെ തന്നെ മാറ്റുകയായിരുന്നു. എന്നാൽ മണിക്കൂറുകള്‍ കഴിഞ്ഞ്​ എറിക്​സണ്‍ കൂടി താല്‍പര്യമറിയിച്ചതനുസരിച്ച്‌​ പുനരാരംഭിച്ച കളി ഡെന്‍മാര്‍ക്​ തോറ്റിരുന്നു.

കുഴഞ്ഞുവീഴ്ചയും അതുകഴിഞ്ഞു നടന്നതും ഓര്‍മയില്ലെന്ന്​ എറിക്​സണ്‍ പറഞ്ഞതായി കോച്ച്‌​ വ്യക്തമാക്കി. ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്ന താരം ചോദ്യങ്ങള്‍ക്ക്​ കൃത്യമായി മറുപടി പറയുന്നുണ്ട്​. ഹൃദയം പതിവുതാളം വീണ്ടെടുത്തിട്ടുണ്ട്​. ഇനിയും താന്‍ മൈതാനത്തുണ്ടാകുമെന്നാണ്​ ആശുപത്രിയിലും എറിക്​സന്‍റെ ആഗ്രഹം പങ്കുവച്ചത്.

അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ കാമറകള്‍ തത്സമയം കാണിച്ചത്​ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. താരത്തെ മാത്രമല്ല, കണ്ണീരണിഞ്ഞ്​ തകര്‍ന്ന്​ മൈതാനത്തുനിന്ന പത്​നി സബ്രീന ക്വിസ്റ്റിനെയും ഏറെനേരം കാണിക്കുകയുണ്ടായി. ബി.ബി.സി പിന്നീട്​ ദൃശ്യങ്ങള്‍ക്ക്​ മാപ്പുചോദിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (33 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (47 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (52 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (57 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends