Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പോര്‍ച്ചുഗലിന് വിജയത്തുടക്കം!! ഹംഗറിയെ തൂത്തെറിഞ്ഞ് പോര്‍ച്ചുഗല്‍; ഇരട്ടഗോളുമായി നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഒന്‍പത് മിനിറ്റിനിടെ പിറന്നത് മൂന്ന് ഗോളുകള്‍

16 JUNE 2021 06:07 AM IST
മലയാളി വാര്‍ത്ത

More Stories...

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി  

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ

യൂറോ കപ്പ് മത്സരത്തില്‍ ഹംഗറിയെ വീഴ്‌ത്തി 'മരണ ഗ്രൂപ്പാ'യ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം.കളിയുടെ തുടക്കത്തില്‍ മനോഹരമായ പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ഹംഗറിയെ തൂത്തെറിയുകയായിരുന്നു.

മത്സരത്തില്‍ 83 മിനിറ്റും പോര്‍ച്ചുഗല്‍ ആധിപത്യം തുടര്‍ന്നപ്പോള്‍ കടുകട്ടി പ്രതിരോധം ഉയര്‍ത്തി ഹംഗറി കട്ടയ്ക്ക് പിടിച്ചു നിന്നു. ശേഷിച്ച സമയത്ത് മത്സരം കൈവിട്ടു പോവുകയും ഒന്‍പതു മിനിറ്റിനിടെ മൂന്നു ഗോളടിച്ചു കൂട്ടി ഹംഗറിയുടെ 'സമനില തെറ്റിച്ച്‌' പോര്‍ച്ചുഗല്‍ കടന്നാക്രമിച്ച്‌ വീഴ്‌ത്തുകയായിരുന്നു.

 

 

തിരിച്ചടിക്ക് നേതൃത്വം നല്‍കി ഇരട്ടഗോളുമായി മുന്നില്‍നിന്ന് പടനയിച്ചത് നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയായിരുന്നു. 87 (പെനല്‍റ്റി), 90പ്ലസ് ടു മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 84ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സില്‍വയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.

യൂറോ കപ്പില്‍ ഒരു മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ മൂന്നു ഗോളടിക്കുന്ന ആദ്യ ടീമാണ് പോര്‍ച്ചുഗല്‍. മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കിടയിലെ ഇടവേള വെറും 177 സെക്കന്‍ഡുകള്‍ മാത്രം. ഗോള്‍ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റില്‍ റാഫ സില്‍വയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒര്‍ബാന് പിഴച്ചു. പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തി.

 

 

 

 

 

 

 

 

 

 

 

പിന്നാലെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഫ സില്‍വയുമൊത്തുള്ള മുന്നേറ്റത്തിനൊടുവില്‍ റോണോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. മരണ ഗ്രൂപ്പായ എഫില്‍ ഹംഗറിക്കെതിരേ നേടിയ വിജയം പോര്‍ച്ചുഗലിന് മുന്‍തൂക്കം നല്‍കും. മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി.

പോര്‍ച്ചുഗലിനായി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരമായി റൊണാള്‍ഡോ മാറി. ഹംഗറിക്കെതിരെ ഇരട്ടഗോള്‍ നേടുമ്പോൾ റൊണാള്‍ഡോയുടെ പ്രായം 36 വര്‍ഷവും 130 ദിവസവുമാണ്. റൊണാള്‍ഡോ പിന്നിലാക്കിയത് 2018ലെ റഷ്യന്‍ ലോകകപ്പില്‍ 35 വര്‍ഷവും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സഹതാരം പെപ്പെയെ!

 

 

യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. അഞ്ച് ടൂര്‍ണമെന്റുകളിലായി റൊണാള്‍ഡോയുടെ ഗോള്‍നേട്ടം പതിനൊന്നിലെത്തി. യുവേഫ മുന്‍ തലവന്‍ കൂടിയായ ഫ്രാന്‍സിന്റെ മുന്‍ താരം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിയത്.

1984ലെ യൂറോ കപ്പില്‍ മാത്രമായി ഒന്‍പതു ഗോളാണ് പ്ലാറ്റിനി നേടിയത്. രാജ്യാന്തര ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍നേട്ടം ഈ ഇരട്ടഗോളോടെ 106 ആയും ഉയര്‍ന്നു. എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററെന്ന നേട്ടത്തിനൊപ്പമെത്താന്‍ റൊണാള്‍ഡോയ്ക്ക് വേണ്ടത് നാലു ഗോളുകള്‍ മാത്രം.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (55 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends