സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുന്നു; പോര്‍ച്ചുഗീസ് താരം തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ

യുവന്‍റസിെന്‍റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്നു. തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോര്‍ച്ചുഗീസ് താരം മടങ്ങിയെത്തുമെന്നാണ് ഒടുവിലത്തെ സൂചന. ആദ്യം റൊണാള്‍ഡോക്കായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി പിന്മാറിയതോടെയാണ് മണിക്കൂറുകള്‍ മുമ്ബുവരെ ചിത്രത്തിലില്ലാതിരുന്ന യുനൈറ്റഡ് തങ്ങളുടെ പ്രിയതാരത്തെ സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങിയത്. റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. യുവന്‍റസിന് നല്‍കേണ്ട കൈമാറ്റത്തുകയുടെ കാര്യത്തിലോ റൊണാള്‍ഡോയുടെ പ്രതിഫലക്കാര്യത്തിലോ തീരുമാനമായിട്ടില്ല. റൊണാള്‍ഡോയുടെ കരിയറില്‍ പ്രധാന പങ്കുവഹിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വീണ്ടുമെത്തുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.
സിറ്റിയാണ് റൊണാള്‍ഡോക്കായി ആദ്യം രംഗത്തെത്തിയത്. ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുള്ള താരത്തിനെ കൈമാറുേമ്ബാള് 2.9 കോടി യൂറോയെങ്കിലും (ഏകദേശം 210 കോടി രൂപ) ലഭിക്കണമെന്നാണ് യുവന്‍റസിെന്‍റ ആവശ്യം. എന്നാല്‍, റൊണാള്‍ഡോക്കായി കൈമാറ്റത്തുകയൊന്നും നല്‍കാനാവില്ലെന്നാണ് നിലപാടിലായിരുന്നു സിറ്റി. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയതും റൊണാള്‍ഡോക്കായി രംഗത്തില്ലെന്നും സിറ്റി വ്യക്തമാക്കിയതും. ഇതോടെയാണ് തങ്ങളുടെ ഇതിഹാസതാരത്തെ സ്വന്തമാക്കാന്‍ ഒടുവില്‍ യുനൈറ്റഡ് നീക്കം ശക്തമാക്കിയത്. റൊണാള്േഡാക്കായി ഔദ്യോഗിക ട്രാന്‍സ്ഫര്‍ ആവശ്യം യുനൈറ്റഡ് ഉടന്‍ യുവന്‍റസിന് മുന്നില്‍വെക്കുമെന്നാണ് സൂചന.
ക്ലബ് വിടുന്നതിെന്‍റ മുന്നോടിയായി വെള്ളിയാഴ്ചത്തെ പരിശീലനത്തില്‍നിന്ന് വിട്ടുനിന്ന റൊണാള്‍ഡോ പിന്നാലെ സ്വകാര്യ വിമാനത്തില്‍ യുവന്‍റസിെന്‍റ തട്ടകമായ ടൂറിന്‍ നഗരം വിടുകയും ചെയ്തു. യുവന്‍റസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയതായി കോച്ച് മാക്സിമിലിയാനോ അലെഗ്രി പറഞ്ഞു.
https://www.facebook.com/Malayalivartha