രണ്ടു മാസത്തെ ഇടവേളക്കുശേഷം നേര്‍ക്കു നേര്‍... ബ്രസീല്‍ അര്‍ജന്റീനക്കെതിരെ പോരിനിറങ്ങുന്നു...

ബ്രസീല്‍ അര്‍ജന്റീനക്കെതിരെ പോരിനിറങ്ങുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ അണിനിരക്കുന്നത്.
എക്വഡോര്‍ചിലി, ഉറുഗ്വായ്‌ബൊളീവിയ, പരഗ്വെകൊളംബിയ, പെറുവെനിസ്വേല മത്സരങ്ങളും ഇന്നുണ്ട്. ദക്ഷിണ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ഏഴില്‍ ഏഴും ജയിച്ചാണ് ടിറ്റെയുടെ മഞ്ഞപ്പടയുടെ കുതിപ്പ്.
21 പോയന്റുമായി കാനറികള്‍ ഏറെ മുന്നിലാണ്. തോല്‍ക്കാത്തവരെന്ന കരുത്ത് നെയ്മറിനും കൂട്ടര്‍ക്കും ആത്മവിശാസം നല്‍കും.
ഒരു മത്സരവും തോറ്റിട്ടില്ലെങ്കിലും മൂന്ന് സമനില കുടുങ്ങിയതാണ് അര്‍ജന്റീനയെ പിറകിലാക്കിയത്. നാലു ജയത്തോടെ 15 പോയന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. നേര്‍ക്കുനേര്‍ വന്ന അവസാന പത്തു മത്സരങ്ങളില്‍ ബ്രസീല്‍ ഒരുപടി മുന്നിലാണ്.
അഞ്ചു മത്സരങ്ങളില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ കോപ ഫൈനല്‍ അടക്കം മെസ്സിപ്പട നാലെണ്ണം ജയിച്ചു. ഒരു മത്സരം സമനിലയിലായി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പ്രീമിയര്‍ ലീഗ് താരങ്ങളില്ലാതെയാണ് ബ്രസീല്‍ ടീം. എങ്കിലും നെയ്മര്‍, കസെമിറോ, ഡാനി ആല്‍വെസ്, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരെല്ലാം ടീമിലുണ്ട്.
https://www.facebook.com/Malayalivartha