Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം; ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു

31 JANUARY 2022 12:00 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയാണിത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. അമ്ബത്തിയാറം മിനിറ്റില്‍ റോഷന്‍ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പന്ത്രണ്ട് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം പതിനാല് മത്സരങ്ങളില്‍ ഇരുപത് പോയിന്റു്ള്ള ബെംഗളൂരു നാലാം സ്ഥാനത്തും.

കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്‌ക്വസ് ബെംഗളൂരു എഫ്സിയുടെ ഗോള്‍ മുഖത്തേക്ക് ഒന്നാന്തരമൊരു ക്രോസ് നല്‍സി. എന്നാല്‍ ബെംഗളൂരു പ്രതിരോധ താരം പാട്രിക്ക് ചൗധരി പന്ത് ക്ലിയര്‍ ചെയ്ത അപകടം ഒഴിവാക്കി. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ജോര്‍ഗെ ഡയസ്് പന്തുമായി പെനാല്‍റ്റി ബോക്സിലേക്ക് കയറി ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് പായിച്ചെങ്കിലും പന്ത് പുറത്തേക്കു പോയി.

പിന്നീട് ബെംഗളൂരു എഫ്സിക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചു. സുനില്‍ ഛേത്രിയും ഉദാന്ത് സിങ്ങും ചേര്‍ന്ന നടത്തിയ നീക്കങ്ങളാണ് ഗോളിന് അടുത്തെത്തെിയത്. എന്നാല്‍ രണ്ട് തവണയും ഡാനിഷ് ഫറൂക്കിന് ഗോള്‍ നേടാനായില്ല. ഫറൂക്കിന്റെ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പറന്നു. ഇരുപത്തിയേഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബെംഗളൂരുവിന്റെ ബോക്സിലേക്ക് പന്ത് ഉയര്‍ത്തിവിട്ടു. പക്ഷെ പന്ത് പിടിച്ചെടുത്ത വാസ്‌ക്വസിന് ഗോള്‍ നേടാനായില്ല.

പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ബെംഗ്ലൂരു എഫ്സി താരം റോഷന്‍ എടുത്ത കോര്‍ണര്‍ കിക്ക്് പ്രിന്‍സ് ഇബ്ര സുനില്‍ ഛേത്രിക്ക് മറിച്ചുകൊടുത്തു. പക്ഷെ ഓടിയെത്തിയ ബ്ലാസ്റ്റേ്സ് താരം നിഷുകുമാര്‍ അപകടം ഒഴിവാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാല്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ബെംഗളൂരു ലീഡ് നേടി. അമ്ബത്തിയാറാം മിനിറ്റില്‍ റോഷന്‍ സിങ്ങാണ് ഗോള്‍ നേടിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (28 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (32 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (3 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends