Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ വലകുലുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; തിരിച്ചടിച്ച്‌ ഹൈദരാബാദ്

20 MARCH 2022 09:32 PM IST
മലയാളി വാര്‍ത്ത

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഹൈദരാബാദ് എഫ് സിയും കൊമ്ബുകോര്‍ക്കുന്ന ഐ എസ് എല്‍ 2021- 22 സീസണ്‍ കലാശപ്പോരില്‍ മലയാളി താരം കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പൊളിച്ചെങ്കിലും തിരിച്ചടിച്ച്‌ ഹൈദരാബാദ്. 87ാം മിനുട്ടില്‍ സാഹില്‍ തവോരയാണ് ഹൈദരാബാദിന് വേണ്ടി സമനില ഗോള്‍ നേടിയത്. 68ാം മിനുട്ടിലായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഗോള്‍. രണ്ടാം പകുതിയില്‍ ഹൈദരാബാദ് നേരിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരം രാഹുല്‍ മുതലാക്കുകയായിരുന്നു.

ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. ലൂണയും വാസ്‌കസും ഡയസുമെല്ലാം ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് പലകുറി ഇരമ്ബിവന്നു. മറുഭാഗത്ത് ബര്‍തൊലോമ്യോ ഒഗ്‌ബെച്ചെക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്‍്റെ ഗോള്‍വല കാക്കുന്ന പ്രഭ്സുഖന്‍ ഗില്ലും നിര്‍ണായക സേവുകള്‍ നടത്തി രക്ഷകനായി.

അഞ്ചാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് നാണക്കേടായി. കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ലഭിച്ചത്. 18ാം മിനുട്ടില്‍ അല്‍വാരോ വാസ്‌കസിന് സുന്ദരമായ ഗോളവസരം ലഭിച്ചെങ്കിലും ശ്രമം വിഫലമായി. 30ാം മിനുട്ടില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് ബോക്‌സിന് പുറത്തുനിന്ന് നല്ലൊരു കിക്കെടുത്തെങ്കിലും കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി പന്ത് കൈപ്പിടിയിലൊതുക്കി.

37ാം മിനുട്ടില്‍ ഒഗ്‌ബെച്ചെയും ജോയല്‍ ചിയാനീസും നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഫലവത്തായില്ല. 39ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. വാസ്‌കസിന്റെ ഷോട്ട് പോസ്റ്റിന്റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തിരിച്ചുവന്ന ബാള്‍ രാഹുല്‍ തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (22 minutes ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (27 minutes ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (35 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (46 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (54 minutes ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (1 hour ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (1 hour ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (1 hour ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends