സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം....
സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍ പട പരാജയപ്പെടുത്തിയത്.
പോളിഷ് സ്ട്രൈക്കര്‍ ലെവന്‍ഡോവ്സ്കി, വിങ്ങര്‍ അന്‍സു ഫാറ്റി എന്നിവരുടെ മികച്ച പ്രകടനമാണ് ബാഴ്സയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. പുതിയ സീസണ് ലാ ലിഗയിലെ ബാഴ്സയുടെ ആദ്യ വിജയം കൂടിയാണിത്.
Q
റയല്‍ സോസിഡാഡിന്റെ തട്ടകത്തില്‍ ആദ്യ മിനിറ്റില്‍ തന്നെ ബാഴ്സ ലീഡെടുത്തു. ബയേണില്‍ നിന്ന് ബാഴ്സയിലേക്ക് ചേക്കേറിയ സ്െ്രെടക്കര്‍ ലെവന്‍ഡോവ്സ്കിയാണ് ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചാം മിനിറ്റില്‍ അലക്സാണ്ടര്‍ ഇസാക്കിലൂടെ സോസിഡാഡ് തിരിച്ചടിച്ചു. ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി 11 ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ അന്‍സു ഫാറ്റിയെ കളത്തിലിറക്കി ബാഴ്സ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 66ാം മിനിറ്റില്‍ ഫാറ്റിയുടെ അസിസ്റ്റില്‍ ഡെമ്പലെ ബാഴ്സയുടെ രണ്ടാം ഗോള്‍ നേടി.
രണ്ട് മിനിറ്റിനകം ലെവന്ഡോവ്സ്കിലൂടെ ബാഴ്സ വീണ്ടും വലകുലുക്കി. ഇത്തവണയും ഫാറ്റി തന്നെയാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. 79ാം മിനിറ്റില്‍ ഫാറ്റിയും ഗോള്‍ പട്ടികയില്‍ ഇടം നേടിയതോടെ ബാഴ്സ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
https://www.facebook.com/Malayalivartha