അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍...

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രിംകോടതി തള്ളിയിട്ടുണ്ടായിരുന്നു. പ്രതിയെ കണ്ണൂരിലെത്തിച്ചു.
ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























