തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസ്... രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ രണ്ട് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആലുകാട് കാട്ടുവയൽ വീട്ടിൽ സമ്പത്ത് (23), പാലക്കാട് മണ്ണൂർ പത്തിരിപ്പാല എ.ബി.എച്ച്.എ - യിൽ ഹയാത്ത് റോഷൻ (32) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ 12.10 ഓടെ പാച്ചല്ലൂർ-വാഴമുട്ടം റോഡിൽ വാഴമുട്ടത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പ്രതികൾ വന്ന കാർ കൈകാണിച്ചു നിർത്തി. പരിശോധനയിൽ രണ്ട് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തി. സമ്പത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന രണ്ട് പേരും ചേർന്ന് പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ്
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























