ശബരിമല സ്വര്‍ണക്കൊള്ള കേസ്... അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കുന്നതാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹൈന്ദവ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുകയും ചെയ്യും.
ദ്വാരപാലക ശില്‍പ്പങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയ പി.എസ്. പ്രശാന്തിന്‍റെ ഭരണസമിതിക്കെതിരെ കേസ് എടുത്തിട്ടുണ്ടായിരുന്നു.
പ്രശാന്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ നിലവിലെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ തീരുമാനം എന്നതടക്കമുള്ള കാര്യങ്ങളില്‍ എസ്ഐടി വ്യക്തത നല്‍കുകയും ചെയ്യും. പ്രഭാമണ്ഡലത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന വിവരങ്ങള്‍ കൂടി ലഭ്യമായ ശേഷമാകും കുറ്റപത്രം എസ്‌ഐടി സമര്‍പ്പിക്കുക.
"
https://www.facebook.com/Malayalivartha


























