സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും വന്‍ജയം...
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും വന്‍ജയം. ബാര്‍സ കാഡിസിനെ 40നും റയല്‍ മയോര്‍ക്കയെ 41നും തോല്പിച്ചു.
സെല്‍റ്റ വിഗോയെ 41നു തോല്പിച്ച് അത്ലറ്റിക്കോ മഡ്രിഡും ഗോളാഘോഷത്തില്‍ പങ്കുചേര്‍ന്നു. 15 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തും 2 പോയിന്റ് പിന്നിലായി ബാര്‍സ രണ്ടാമതുമാണ്. അത്ലറ്റിക്കോ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്.
സൂപ്പര്‍ താരം നെയ്മാറുടെ ഗോളില്‍ ഫ്രഞ്ച് ലീഗ് ഫുട്ബോളില്‍ പിഎസ്ജി രക്ഷപ്പെട്ടു. ബ്രെസ്റ്റിനെ 10നു തോല്പിച്ച പിഎസ്ജി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. 30ാം മിനിറ്റിലായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ ഗോള്‍.
ടോപ് സ്കോറര്‍ മത്സരത്തില്‍ 8 ഗോളുകളുമായി നെയ്മാര്‍ ഒന്നാമതാണ്. 7 ഗോളുകളുമായി സഹതാരം കിലിയന്‍ എംബപെയാണ് തൊട്ടു പിന്നിലുള്ളത്. .
https://www.facebook.com/Malayalivartha