ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്... ഐ.എസ്.എല്‍. ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും
ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ കളിമുറ്റത്ത്. ഐ.എസ്.എല്‍. ഫുട്ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.
നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടമോഹത്തോടെ പുതിയ സീസണിനു തുടക്കമിടുമ്പോള്‍ കഴിഞ്ഞതവണ ലീഗില്‍ അവസാനസ്ഥാനക്കാരായതിന്റെ നിരാശ മാറ്റാനാണ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങുന്നത്.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.
അതേസമയം പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്നത് വുകോ ഒരുക്കിയ കളിതന്ത്രങ്ങള്‍ കാണാനാണ്. ലഭ്യമായ കളിക്കാരെ അവരുടെ മികവിന്റെ പാരമ്യത്തില്‍ ഉപയോഗിക്കാനുള്ള വുകോയുടെ കഴിവ് കഴിഞ്ഞ സീസണില്‍ കണ്ടതാണ്.
അന്നത്തെ ടീമിലുണ്ടായിരുന്ന അല്‍വാരോ വാസ്ക്വസിനെയും ഹോര്‍ഗെ ഡയസിനെയും പോലുള്ള താരങ്ങള്‍ ഇത്തവണ ടീമിലില്ല. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിര്‍ത്തിയപ്പോള്‍ 12 പേര് പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത് .
"
https://www.facebook.com/Malayalivartha