പരുക്ക് വില്ലനായി എത്തിയതോടെ ആരാധകർക്ക് ആശങ്ക; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും, കണങ്കാലിന് പരുക്കേറ്റത് ഇന്നലെ സെർബിയയ്ക്കെതിരായ മത്സരത്തിൽ
ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. അതായത് ഇന്നലെ സെർബിയയ്ക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു.
അതേസമയം ആദ്യ മത്സരത്തില്‍ തന്നെ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരുക്ക് തിരിച്ചടിയായിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha