2019ല്‍ ആദ്യമായി ഫുട്ബോള്‍ ഇതിഹാസത്തെ ബിസിനസ് പങ്കാളിയിലൂടെ പരിചയപ്പെട്ടു, പതിവായി സ്പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം കൂടി, മെസിയുടെ ഉറ്റസുഹൃത്തായി മാറിയ മലയാളിയായ ആ വമ്പൻ ആരെന്ന് അറിയാമോ?
ലോകം മുഴുവന്‍ അര്‍ജന്റീനയുടെ കിരീട നേടത്തില്‍ അര്ത്തിരമ്പുകയാണ്. ആരാധക പ്രവാഹമുള്ള മെസിയെ വാഴ്ത്തിയുള്ള പുകഴ്ത്തുലുകള്‍ സോഷ്യല്‍ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുകയാണ്. ഇതിനിടെ മെസ്സിയുടെ സൗഹൃദ വലയത്തിൽ ഇടം നേടി മലയാളിയായെ കുറിച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. മെസിക്കൊപ്പമുള്ള മലയാളികളുടെ സെൽഫികൾ പോലും സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ, യാദൃശ്ചികമായല്ലാതെ മെസിക്കും കുടുംബത്തിനുമൊപ്പം പതിവായി സ്പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ സമയം ചെലഴിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു മലയാളിയുണ്ട്.
ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി. 2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. ബിസിനസ് യാത്രകള്‍ക്കിടയിലാണ് ബിസിനസ് പങ്കാളിയിലൂടെ ഫുട്ബോള്‍ ഇതിഹാസത്തെ പരിചയപ്പെടുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു.
പതിവായി സ്പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു. ഖത്തർ ലോകകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറിൽ കഴിയുകയാണ് ഇപ്പോൾ രാജേഷ്. തന്റെ ഇഷ്ടതാരം കപ്പ് അടിക്കുന്നത് കാണാന്‍ രാജേഷ് ഫിലിപ്പും ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.മെസിയുടെ പേഴ്സണല്‍ കോച്ച് പ്ലാബോ അടക്കമുള്ളവരുമായും അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്. കേരളത്തിന്റെ ഫുട്ബോള്‍ ജ്വരം മെസി നേരിട്ടറിയുന്ന ഏക വഴിയാണ് രാജേഷ്.
https://www.facebook.com/Malayalivartha