ചാമ്പ്യന്മാരെ വരവേറ്റ് ആരാധകലക്ഷങ്ങള്‍.... ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തി
ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം അര്‍ജന്റീനയ്ക്ക് . പുലര്‍ച്ചെ രണ്ട് മണിക്കും പതിനായിരങ്ങളാണ് കിരീടവുമായി വരുന്ന സംഘത്തെ കാത്ത് ബ്യൂണസ് ഐറിസില്‍ കാത്ത് നിന്നത്.
കിരീടവും കയ്യില്‍ പിടിച്ച് മെസിയാണ് വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ലോക കീരീടം തന്റെ ഇടത് കൈകൊണ്ടുയര്‍ത്തി കാണിച്ച് മെസി പടികളിറങ്ങി...പിന്നിലായി സ്കലോനിയും.
പിന്നാലെ സഹതാരങ്ങള്‍ക്കൊപ്പം ലോക ചാമ്പ്യന്മാര് എന്നെഴുതിയ തുറന്ന ബസിലേക്ക്... വിമാനത്താവളത്തില്‍ നിന്ന് ഒബലെഷ്ക് ലക്ഷ്യമാക്കി ഇരുവശത്തും തിങ്ങി നിറഞ്ഞ ജനത്തിന് നടുവിലൂടെ കിരീടവുമായി മെസിയേയും സംഘത്തേയും വഹിച്ച് ബസ് നീങ്ങുകയായിരുന്നു.
ഒരു ടീം ഒരു രാജ്യം ഒരു സ്വപ്നം എന്നാണ് മെസിയും സംഘവും എത്തിയ വിമാനത്തില്‍ എഴുതിയിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് അര്‍ജന്റൈന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് മെസിയും കൂട്ടരും പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ലോകകപ്പ് ജയം ആഘോഷിച്ച് ജനം നിറഞ്ഞെത്തിയ ഒബലഷ്ക്കിലേക്കാണ് കിരീടവുമായി ടീം പോവുക... വിജയം ആഘോഷിക്കാനായി അര്‍ജന്റീനയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha