സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു... മിഥുന് വി കേരള ക്യാപ്റ്റന്‍, ടീമില്‍ 16 പുതുമുഖങ്ങള്‍
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ കേരളം. മിഥുന് വി ആണ് കേരളത്തെ നയിക്കുന്നത്. ഗോള്‍കീപ്പറാണ് മിഥുന്.
2017-18 സീസണില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അംഗമാണ് മിഥുന്. 16 പുതുമുഖങ്ങളാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം നേടിയത്. ഡിസംബര്‍ 25 മുതലാണ് രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 26നാണ് കേരളത്തിന്റെ ആദ്യ മത്സരം.
രാജസ്ഥാന് ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. ഡിസംബര്‍ 29ന് ബിഹാറിന് എതിരെയാണ് രണ്ടാമത്തെ മത്സരം. ജനുവരി ഒന്നിന് ആന്ധ്രാ പ്രദേശിനേയും ജനുവരി എട്ടിന് മിസോറാമിനേയും നേരിടുന്നതാണ്.
"
https://www.facebook.com/Malayalivartha