Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

റൊണാൾഡോയുടെ കൂടെ കറങ്ങാൻ താൽപ്പര്യമുണ്ടോ? സൗദിയിൽ താരത്തിന്റെ ആരാധകർക്ക് അടിപൊളി അവസരം

10 JANUARY 2023 01:11 PM IST
മലയാളി വാര്‍ത്ത

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽനാസറുമായി കരാറിൽ ഏർപ്പെട്ട വാർത്ത പുറത്തുവന്നത്. അൽ നാസറിന്‍റെ ഭാഗമായി മാറിയ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണമാണ് സൗദിയിൽ ഒരുക്കിയത്. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ. റെക്കോർഡ് പ്രതിഫലം സ്വന്തമാക്കി ക്ലബിന്റെ ഭാഗമായ റൊണാൾഡോയെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിലെ സ്പോർട്സ് പേജുകൾ നിറയെ.

റൊണാൾഡോയ്ക്ക് ഏറെ ആരാധകർ മലയാളികൾക്കിടയിലുമുണ്ട്. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിന് വേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. സൗദി അറേബ്യയിൽ റൊണാൾഡോ കളിക്കാനെത്തുന്നതോടെ പ്രിയതാരത്തിന്‍റെ കളി നേരിട്ട് കാണാനാകുന്നതിന്‍റെ സന്തോഷത്തിലാണ് അവിടെയുള്ള പ്രവാസികൾ.

അതിനിടെ ഗൾഫിൽ സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന മാധ്യമമായ അറേബ്യൻ ബിസിനസ് ഒരു മുഴുവൻ സമയ റൊണാൾഡോ കറസ്പോണ്ടന്‍റിനെ നിയമിക്കാൻ ഒരുങ്ങുകയാണ്. റൊണാൾഡോയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നൽകാനാണിത്. “ഇപ്പോൾ റൊണാൾഡോയാണ് ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരവും ഏറ്റവും വലിയ കഥയും. റൊണാൾഡോ എന്നാൽ കളി മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട് വലിയ ബിസിനസ് കൂടിയാണ് നടക്കുന്നത്.

അതിനാൽ റൊണാൾഡോയെക്കുറിച്ചുള്ള വാർത്തകൾ കൈകാര്യം ചെയ്യാൻ ഒരു മുഴുവൻ സമയ ലേഖകനെ വേണ്ടിവരും. സൗദി അറേബ്യയിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ആഗോള തലത്തിൽ അറബ് ഫുട്ബോളിനെ കൂടുതൽ ദൃഢമായി നിലനിർത്തും. തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥി റൊണാൾഡോയുമായി ബന്ധപ്പെട്ടുള്ള കഥയിൽ ഒരു പ്രധാന പങ്ക് വഹിക്കും”- അറേബ്യൻ ബിസിനസ് മാനേജിംഗ് എഡിറ്റർ മാത്യു അംലോട്ട് പറഞ്ഞു: .

റിയാദിലെ അറേബ്യൻ ബിസിനസ് ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്ന റൊണാൾഡോ ലേഖകൻ, റൊണാൾഡോയുടെ അൽ നാസർ വാർത്തകൾ, പത്രസമ്മേളനം, വാണിജ്യ സംബന്ധിയായ ഇവന്റുകൾ എന്നിവ ഉൾപ്പടെ എല്ലാ മത്സരങ്ങളും കവർ ചെയ്യേണ്ടതുണ്ട് – കൂടാതെ റൊണാൾഡോ സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കുമ്പോൾ റൊണാൾഡോയുടെ ജീവിതത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ നൽകുകയെന്നതും റൊണാൾഡോ കറസ്പോണ്ടന്‍റിന്‍റെ ചുമതലയാകും.

“റൊണാൾഡോയുടെ കരിയറിലെ ഈ പുതിയ ഘട്ടം തന്റെ കുടുംബത്തോടൊപ്പം അറേബ്യൻ മണ്ണിൽ ആരംഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പുതിയ ജീവിതം ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യ . അദ്ദേഹം എങ്ങനെ അറബ് സംസ്‌കാരവുമായി പൊരുത്തപ്പെടുന്നു, രാജ്യത്തുടനീളം പര്യടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, കളിക്കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ – ഇതെല്ലാം വായനക്കാരിലേക്ക് ഇംഗ്ലീഷിലും അറബിയിലും എത്തിച്ചുനൽകുക എന്നതാണ് അറേബ്യൻ മാധ്യമം ലക്ഷ്യമിടുന്നത്

താൽപ്പര്യമുള്ള അപേക്ഷകർ അവരുടെ CV ഒരു കവറിംഗ് ലെറ്ററിനൊപ്പം matthew.amlot@itp.com എന്ന വിലാസത്തിലേക്ക് സമർപ്പിക്കുക. മുൻ കായിക റിപ്പോർട്ടിംഗ് അനുഭവം അത്യാവശ്യമല്ല. അപേക്ഷകർ ഇംഗ്ലീഷിലും അറബിയിലും എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട വ്യവസ്ഥ. കൂടാതെ നന്നായി വാർത്തകളും വിവരങ്ങളും വായനക്കാരിലേക്ക് എത്തിക്കാനുള്ള ശേഷിയും പ്രധാനമാണ്.
ഇത് റോണാൾഡോയുടെ ആരാധകർക്ക് കിട്ടുന്ന മികച്ച ഒരു അവസരം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (12 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (20 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (2 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (10 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (11 hours ago)

Malayali Vartha Recommends