Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും

16 FEBRUARY 2023 08:45 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ നേരിടും. രാത്രി ഒരു മണിക്കാണ് മത്സരം. സീസണിന്റെ മൂന്നാം വാരത്തില്‍ സ്വന്തമാക്കിയ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ആഴ്സണല്‍ ഇറങ്ങുന്നത്.

അതേസമയം പ്രീമിയര്‍ ലീഗില്‍ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് തിരിച്ചെത്താനായി മാഞ്ചസ്റ്റര്‍ സിറ്റി മൈതാനത്തെത്തും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ഇന്ന് തീപാറും പോരാട്ടം നടക്കുക.


ലീഗില്‍ ആഴ്സണലിന് അമ്പത്തിയൊന്നും സിറ്റിക്ക് നാല്‍പത്തിയെട്ടും പോയിന്റാണ് നിലവിലുള്ളത്. ഇന്ന് ജയിച്ചാല്‍ ഗോള്‍ ശരാശരിയുടെ ബലത്തില്‍ സിറ്റി മുന്നിലെത്തും. ആഴ്സണലിനാണെങ്കില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം.

അപാര ഫോമില്‍ കുതിക്കുകയായിരുന്ന ആഴ്‌സണല്‍ കഴിഞ്ഞ കളികളില്‍ നിരാശപ്പെടുത്തിയിരുന്നു. എവര്‍ട്ടണോട് തോറ്റപ്പോള്‍ ബ്രന്റ്ഫോര്‍ഡിനോട് സമനില വഴങ്ങി. ഈ മോശം പ്രകടനങ്ങളുടെ തുടക്കം എഫ്എ കപ്പില്‍ സിറ്റിയോട് തോറ്റത് മുതലായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കാകട്ടെ ഇത് കയറ്റിറക്കങ്ങളുടെ സീസണാണ്. ടോട്ടനത്തോട് തോറ്റ സിറ്റി കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റന്‍ വില്ലയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി. ആശാന്‍ പെപ് ഗ്വാര്‍ഡിയോളയെ ഇന്നെങ്കിലും ശിഷ്യന്‍ മൈക്കിള്‍ അര്‍ട്ടെറ്റയ്ക്ക് തോല്‍പ്പിക്കാനാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.  

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends