Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിങ്സ് കപ്പ് ഫുട്ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍....

08 SEPTEMBER 2023 06:35 AM IST
മലയാളി വാര്‍ത്ത

കിങ്സ് കപ്പ് ഫുട്ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

പെനാലിറ്റ് ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് എടുത്ത കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോയതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയ്ക്ക് വേണ്ടി സന്ദേശ് ജിങ്കാന്‍, സുരേഷ് വാങ്ചം, അന്‍വര്‍ അലി, റഹീം അലി എന്നിവര്‍ വലകുലുക്കി. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

17-ാം മിനിറ്റില്‍ മഹേഷ് സിങ് നയോറത്ത് അടിച്ച ഗോള്‍ കളിയില്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കി. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയ്ക്കെതിരെ 28-ാം മിനിറ്റില്‍ അലി അല്‍ ഹമാദി നേടിയ ഗോള്‍ ഇറാഖിനെ സമനിലയില്‍ എത്തിച്ചു. ബോക്സില്‍ പന്ത് കൈകൊണ്ട് തൊട്ടതിന് ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാന് മഞ്ഞക്കാര്‍ഡും കിട്ടി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയിലായിരുന്നു സ്‌കോര്‍. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇറാഖ് ഗോള്‍ കീപ്പര്‍ ജലാല്‍ ഹസ്സന്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. മന്‍വീര്‍ സിങ്ങിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മന്‍ ഹുസൈന്‍ ഇറാഖിന് സമനില സമ്മാനിച്ചു. മത്സരം 90 മിനിറ്റ് കഴിഞ്ഞതോടെ നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ലോകറാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (34 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (1 hour ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (1 hour ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (2 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (2 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (3 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (3 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (4 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (4 hours ago)

Malayali Vartha Recommends