Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി പ്രോ ലീഗില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിന് ജയം....

23 SEPTEMBER 2023 09:05 AM IST
മലയാളി വാര്‍ത്ത

സൗദി പ്രോ ലീഗില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിന് ജയം. ഗോള്‍മഴ കണ്ട മത്സരത്തില്‍ അല്‍ അഹ്ലി സൗദിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടലിസ്‌ക എന്നിവര്‍ അല്‍ നസ്‌റിനായി രണ്ട് ഗോളുകള്‍ വീതം നേടി. ഫ്രാങ്ക് കെസ്സി, റിയാദ് മഹ്‌റസ്, ഫെറാസ് അല്‍ബ്രിക്കന്‍ എന്നിവരാണ് അല്‍ അഹ്ലിയുടെ സ്‌കോറര്‍മാര്‍. കിക്കോഫായി നാലാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ കൂള്‍ ഫിനിഷിംഗ് അല്‍ നസ്റിനെ മുന്നിലെത്തിച്ചിരുന്നു.



17-ാം മിനുറ്റില്‍ ടലിസ്‌ക അല്‍ നസ്റിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. മുപ്പതാം മിനുറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ അല്‍ അഹ്ലി തിരിച്ചടിച്ചെങ്കിലും ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍(45+6) ടലിസ്‌ക അല്‍ നസ്റിനെ 3-1 എന്ന ഗോള്‍നിലയില്‍ എത്തിച്ചു.

പന്ത് കാല്‍ക്കല്‍ വെക്കുന്നതില്‍ മൃഗീയ ഭൂരിപക്ഷം ക്രിസ്റ്റ്യാനോയും സംഘവും കാട്ടിയെങ്കില്‍ ഷോട്ടുകളുടെ എണ്ണത്തിലും ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അല്‍ അഹ്ലിയായിരുന്നു മുന്നില്‍. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അല്‍ നസ്ര്‍. ഇത്രതന്നെ പോയിന്റുള്ള അല്‍ അഹ്ലി സൗദി തൊട്ടുപിന്നില്‍ ആറാമത് നില്‍ക്കുന്നു. 18 പോയിന്റുമായി അല്‍ ഇത്തിഹാദ് തലപ്പത്ത് തുടരുകയാണ്. അല്‍ ഹിലാലാണ് രണ്ടാമത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends