Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റയല്‍ അത്‌ലറ്റിക്കോയെ കീഴടക്കി... സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ റയല്‍ മഡ്രിഡിന് മിന്നും ജയം....

11 JANUARY 2024 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

റയല്‍ അത്‌ലറ്റിക്കോയെ കീഴടക്കി... സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ റയല്‍ മഡ്രിഡിന് മിന്നും ജയം.... സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ റയല്‍ മഡ്രിഡിന് മിന്നും ജയം.

സൗദിയിലെ അല്‍ അവ്വാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളിനാണ് അത്‌ലറ്റിക്കോ മഡ്രിഡിനെ റയല്‍ വീഴ്ത്തിയത്. ബാഴ്‌സലോണയും ഒസാസുനയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെ 15ന് റയല്‍ ഫൈനലില്‍ നേരിടും. അധികസമയത്തിലേക്ക് നീണ്ട മത്സരത്തിലാണ് റയല്‍ അത്‌ലറ്റിക്കോയെ കീഴടക്കിയത്.

നിശ്ചിത സമയത്ത് അടിക്ക് തിരിച്ചടിയുമായി ഇരുടീമുകളും ഒന്നിനൊന്ന് മുന്നേറിയപ്പോള്‍ സ്‌കോര്‍ 3-3 എന്ന നിലയിലായി. എന്നാല്‍, എക്‌സ്ട്രാ ടൈമില്‍ നേടിയ രണ്ട് ഗോളുകള്‍ റയല്‍ ജയം കുറിച്ചു. റയലിനെ ഞെട്ടിച്ചുകൊണ്ട് ആറാം മിനുട്ടില്‍ മരിയോ ഹെര്‍മോസോയാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ഇതിനുള്ള മറുപടി ഗോള്‍ 20ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗര്‍ നല്‍കി. സ്‌കോര്‍ 11. ഒമ്പത് മിനുട്ടിന് ശേഷം ഫെര്‍ലാന്‍ഡ് മെന്‍ഡി വീണ്ടും വലകുലുക്കിയപ്പോള്‍ റയല്‍ 2-1ന് മുന്നില്‍.

എന്നാല്‍, 37ാം മിനുട്ടില്‍ അന്റോണിയോ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ഗോള്‍ നേട്ടക്കാരന്‍ അന്റോണിയോ റൂഡിഗര്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ അത്‌ലറ്റിക്കോ 3-2ന് മുന്നിലെത്തി. മത്സരം അവസാനിക്കാന്‍ അഞ്ച് മിനുട്ട് ശേഷിക്കെ പരാജയമുഖത്തുനിന്ന് ഡാനി കര്‍വാജല്‍ റയലിന് വേണ്ടി ഗോള്‍ നേടി സമനില പിടിച്ചു. (3-3)

എക്‌സ്ട്രാ ടൈമില്‍ റയല്‍ രണ്ട് ഗോളുകള്‍ നേടി വിജയമുറപ്പിക്കുകയായിരുന്നു. 116ാം മിനുട്ടില്‍ ജോസേലു, ഇന്‍ജുറി ടൈമിന്റെ രണ്ടാംമിനുട്ടില്‍ ബ്രഹിം ഡയസ് എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ 5-3ന് മത്സരം സ്വന്തമാക്കി റയല്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (3 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (13 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (17 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (47 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

Malayali Vartha Recommends