Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിന് കീഴടങ്ങി റയല്‍

05 DECEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത

അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിന് കീഴടങ്ങി റയല്‍. അലക്‌സാന്‍ട്രോ റെമിറോയും ഗോര്‍ക്ക ഗുരുസെറ്റയുമാണ് ഗോള്‍ കണ്ടെത്തിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ അവസരങ്ങളേറെ ഉണ്ടായിട്ടും ഗോളടിക്കാനാകാത്തത് റയലിന് വിനയായി. 13ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ ബില്‍ബാവോയുടെ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ ബില്‍ബാവോ ലീഡെടുത്തു (10). ഇടതുവിങ്ങില്‍ നിന്നും ഇനാക്കി വില്യംസ് നല്‍കിയ ലോങ് ക്രോസ് ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടിതെറിച്ചപ്പോള്‍ അലക്‌സാന്‍ട്രോ റെമീറോ സമര്‍ത്ഥമായി വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കളിയിലേക്ക് തിരിച്ചുവരാനുള്ള റയലിന് 66ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി വീണ് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. അന്റോണിയോ റൂഡിഗറിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം എംബാപ്പെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഗോള്‍ കീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു.

എന്നാല്‍, 78ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ കണ്ടെത്തി. എംബാപ്പെയുടെ ലോങ് റെഞ്ചര്‍ തട്ടിതെറിപ്പിച്ച ബില്‍ബാവോ ഗോള്‍കീപ്പറുടെ കൈകളില്‍ നിന്ന് പന്ത് റാഞ്ചി ജൂഡ് ബെല്ലിങ്ഹാം വലയിലെത്തിച്ചു(11). പക്ഷേ റയലിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മിനിറ്റിനകം ബില്‍ബാവോ വീണ്ടും ലീഡെടുത്തു. റയലിന്റെ പ്രതിരോധ പിഴവില്‍ ഗോര്‍ക്ക ഗുരുസെറ്റയാണ് ഗോള്‍ നേടിയത് (21). 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends