Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി

17 JUNE 2026 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടം.... ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്

2026 ഫിഫ ലോകകപ്പിൽ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം. ഗ്രൂപ്പ് ജെ-യിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്ക്ക് മികച്ച ജയം സമ്മാനിച്ചത്.

കളി ആരംഭിച്ച് ഏതാനും മിനിറ്റുകൾ പിന്നിട്ടതോടെ ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി . ആറ് ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോൾ താരം എന്ന റെക്കോഡാണ് സ്വന്തമാക്കിയത്.

പിന്നാലെ മൂന്ന് ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡും (16 ഗോളുകൾ) സ്വന്തമാക്കി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോഡ് പങ്കിടുന്നത്.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ കാൻസസ് സിറ്റി സ്റ്റേഡിയത്തെ ആവേശക്കടലാക്കി അർജന്റീനയുടെ ആദ്യ ഗോൾ പിറന്നു. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ ബോക്സിന് പുറത്തു നിന്ന് മെസ്സി ഉതിർത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ കാഴ്ചക്കാരനാക്കി, പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു.

60-ാം മിനിറ്റിലാണ് അടുത്ത ഗോൾ വന്നത്. മാക് അലിസ്റ്ററിന്റെ ലോങ് റേഞ്ചർ അൾജീരിയൻ കീപ്പർ തട്ടിയകറ്റിയപ്പോൾ, റീബൗണ്ടിൽ നിന്നും പന്ത് പിടിച്ചെടുത്ത് മെസ്സി തന്റെ രണ്ടാം ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകൾ നേടിയ ബ്രസീൽ താരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി. 16 മിനിറ്റുകൾക്കുശേഷം ഈ റെക്കോഡും തകർത്തു. 76-ാം മിനിറ്റിലാണ് ഹാട്രിക്കും ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയത് ഗോൾ പിറന്നത്. നികോ ഗോൺസാലസിന്റെ അസിസ്റ്റിൽനിന്ന് ബോക്സിന് വെളിയിൽ നിന്നുള്ള മറ്റൊരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ മെസ്സി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് പൂർത്തിയാക്കി.

ഈ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പം ലയണൽ മെസ്സി എത്തിച്ചേർന്നു.

മത്സരത്തിന്റെ 78-ാം മിനിറ്റിൽ സ്റ്റേഡിയത്തിലെ മുഴുവൻ കാണികളുടെയും എഴുന്നേറ്റുനിന്നുള്ള ആദരവോടെയാണ് (Standing Ovation) മെസ്സി കളംവിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (6 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (6 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (7 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (7 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (7 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (7 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (7 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (8 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (9 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (9 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (9 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (9 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends