ക്രിസ്റ്റിയാനോയെ മറികടന്ന് റോജർ ഫെഡറർ കഴിഞ്ഞ വർഷത്തെ ലോകകായികതാരമായി

ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ കഴിഞ്ഞ വർഷത്തെ ലോക കായികതാരമായി തെരഞ്ഞെടുത്തു. ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയെ പിന്തള്ളിയാണ് ഫെഡര്‍ 2017 ലെ മികച്ച ലോക കായികതാരത്തിന് നൽകുന്ന ലോറസ് പുരസ്കാരത്തിന് അര്‍ഹനായത്.
പോരാട്ടവീര്യം കാഴ്ചവെച്ച് തിരിച്ചുവരുന്നവര്‍ക്കുള്ള കംബായ്ക്ക് പുരസ്കാരവുംഫെഡറര്‍ കരസ്ഥമാക്കി. പരിക്ക് മൂലം ഏറെ പിന്നിലായ ഫെഡറർ ശക്തമായ തിരിച്ചു വരവോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കുകയും ലോക ഒന്നാം നമ്പർ സ്ഥാനം തിരികെ പിടിക്കുകയും ചെയ്തു.
20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ ആദ്യ താരവും ലോക ഒന്നാം റാങ്കിൽ എത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയുമാണ് റോജർ ഫെഡറർ. വനിതാ കായികതാരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസും സ്വന്തമാക്കി.
https://www.facebook.com/Malayalivartha