ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടത്തിന്റെ ദിനം ; സ്പെയിനും പോർച്ചുഗലും ഇന്ന് കളത്തിൽ ഇറങ്ങുന്നത് നിർണായക വിജയം തേടി

ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടത്തിന്റെ ദിവസമാണ്. കഴിഞ്ഞ ആഴ്ച സമനില കുരുക്കിൽ പെട്ട ടീമുകളെല്ലാം ആദ്യ വിജയം തേടി ഇന്ന് ഇറങ്ങും. സ്പെയിനും പോർച്ചുഗലും നിർണായകമായ വിജയം തേടിയാകും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ഇന്ന് വിജയിക്കാനായാൽ ഇരു ടീമുകൾക്കും അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ ക്ക് വാനോളം ശക്തി പകരും. ലോകകപ്പിലെ ആദ്യ രണ്ടു റൗണ്ടുകളിൽ സമനില കുരുക്കിലായിരുന്നു സ്പെയിനും പോർച്ചുഗലും. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ മൂന്ന് ഗോളുകൾ നേടി പരസ്പരം പിരിയാനായിരുന്നു വിധി. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടത്തിൽ സ്പെയിനിനെ പോർച്ചുഗൽ സമനിലയിൽ തളച്ചു. ഇരു ടീമുകൾക്കും നിലവിൽ ഒരു പോയിന്റ് മാത്രമാണ് ഉള്ളത്.
ഇന്നത്തെ മത്സരത്തിൽ ഇറാനാണ് സ്‌പെയിനിന്റെ എതിരാളി. പോർട്ടുഗലിനാകട്ടെ മൊറോക്കയും. സ്പാനിഷ് പടയ്ക്ക് കാര്യമായൊന്നും പേടിക്കാനില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഉറച്ചു നിൽക്കുന്ന സ്പെയിനിന് ഇറാൻ ഒരു വെല്ലുവിളിയാകില്ലെന്നതാണ് കണക്കുകൂട്ടൽ. മറുഭാഗത്ത് പോർട്ടുഗലിനും കാര്യങ്ങൾ ഏതാണ്ട് ഒരുപോലെ തന്നെ. മൊറോക്ക ഒരുവിധത്തിലും ക്രിസ്ടിയാനൊക്കും സംഘത്തിനും വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തൽ. സ്പെയിനും പോർച്ചുഗലും അനായാസ ജയത്തോടെ തങ്ങളുടെ പ്രീകോർട്ടർ പ്രവേശനം സാധ്യമാക്കും എന്നുതന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ ഈ ലോകകപ്പ് മുഴുവൻ അട്ടിമറികളുടേതായതുകൊണ്ട് തന്നെ പോർച്ചുഗലോ സ്പെയിനോ പരാചയപെട്ടാലും അത്ഭുതമില്ല. ഗ്രൂപ് എ യുടെ രണ്ടാം മത്സരവും ഇന്നുതന്നെയാണ്. രാത്രി എട്ടരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ താരതമ്യേന ദുർബലരായ സൗദി അറേബ്യായെ ഉറുഗ്വോ നേരിടും. ആദ്യമത്സരം ജയിച്ചു നിൽക്കുന്ന ഉറുഗ്വോ റഷ്യക്ക് പിന്നാലെ ഗ്രൂപ് എ യിൽ നിന്ന് പ്രീകോർട്ടറിൽ എത്താനുള്ള ശ്രമത്തിലാണ്. രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായതോടുകൂടി ഇനിയുള്ള ഓരോ കളികളുടെയും വീറും വാശിയും ഏറും .
https://www.facebook.com/Malayalivartha