ഇതാണ് തിരിച്ചുവരവ്; ഉദ്വേഗജനകമായ പോരാട്ടതിനൊടുവില്‍ മിശിഹായുടെയും റോഹോയുടെയും തോളിലേറി ഒരു സുന്ദര വിജയം; ഇത് ആരാധകരുടെ പ്രാര്‍ഥനക്കുള്ള പ്രതിഭലം

ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമായി. ആ പ്രാര്‍ഥനകള്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും കേട്ടു. അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പ്‌പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. പൊരുതിക്കളിച്ച ൈനജീരിയയെ തകര്‍ത്താണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ടിക്കറ്റെടുത്തത്. സൂപ്പര്‍താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന മല്‍സരംകൂടിയായിരുന്നുന്നു ഇത്, മാര്‍ക്കോസ് റോഹോ 86-ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. നൈജീരിയയുടെ ആശ്വാസഗോള്‍ നേടിയത് പെനല്‍റ്റിയില്‍ലൂയെ വിക്ടര്‍ മോസസാണ്.
ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുമായാണ് അര്‍ജന്റീനയുടെ മുന്നേറ്റം. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോടു തോറ്റതും അര്‍ജന്റീനയ്ക്ക് അനുഗ്രഹമായി. ഇതോടെ മൂന്നു മല്‍സരങ്ങളും ജയിച്ച് ഒന്‍പതു പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി. സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കാണ് പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. അര്‍ജന്റീനയാകട്ടെ സി ഗ്രൂപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സിനെ നേരിടും.
ഈ ലോകകപ്പിലെ നൂറാം ഗോളെന്ന പ്രത്യേകതയും മെസ്സിയുടെ ഗോളിനുനാണ്. ആദ്യഗോളിനു ശേഷം ഫ്രീകിക്കില്‍നിന്ന് ഗോള്‍ നേടാന്‍ മെസ്സിക്ക് അവസരമൊരുങ്ങിയെങ്കിലും പന്ത് പോസ്റ്റില്‍ത്തട്ടി തെറിച്ചത് ആരാധകരുടെ നെഞ്ചില്‍ പ്രഗംമ്പനമുണ്ടാക്കി. രണ്ടാം പകുതിയില്‍ മാര്‍ക്കോസ് റോജോയുടെ കയ്യില്‍ പന്തു തട്ടിയതിന് നൈജീരിയന്‍ താരങ്ങള്‍ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും, വിഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനം പ്രതികൂലമായി.
https://www.facebook.com/Malayalivartha