ഈ ലോകകപ്പിലെ പ്രവചനങ്ങളെല്ലാം അച്ചട്ടാക്കിയ അക്കിലസ് പൂച്ചയുടെ പ്രവചനങ്ങളെ തിരുത്തിഎഴുതി അര്‍ജന്റീന

ലോകകപ്പ് പ്രവചനങ്ങള്‍ അച്ചട്ടാക്കിയ പോള്‍ നീരാളിക്ക് ശേഷം അക്കിലസ് എന്ന പൂച്ചയിരുന്നു ഈ ലോകകപ്പിലെ താരം. എന്നാല്‍, അക്കിലസിന്റെ പ്രവചനം ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീന നൈജീരിയയോട് പരാജയപ്പെടും എന്നയിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അന്തേവാസിയായ അക്കിലസിന്റെ പ്രവചനം പൂര്‍ണമായി തെറ്റിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ഈ വിജയം.
നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പ്‌പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പൊരുതിക്കളിച്ച ൈനൈജീരിയയെ തകര്‍ത്താണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ മുന്നേറുന്നത്. സൂപ്പര്‍താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന മല്‍സരംകൂടിയായിരുന്നുന്നു ഇത്, മാര്‍ക്കോസ് റോഹോ 86ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. നൈജീരിയയുടെ ആശ്വാസഗോള്‍ നേടിയത് പെനല്‍റ്റിയില്‍ലൂയെ വിക്ടര്‍ മോസസാണ്.
കേള്‍വിശക്തിയില്ലാത്ത പൂച്ച ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളെല്ലാം കൃത്യമായായിരുന്നു പ്രവചിച്ചിച്ചിരുന്നത്. എന്നാല്‍ അതെല്ലാം തിരുത്തി എഴുതുകയായിരുന്നു അര്‍ജന്റീന. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോല്‍പിക്കുമെന്നും ഇറാന്‍ മൊറോക്കോയെ തോല്‍പിക്കുമെന്നും ബ്രസീല്‍ കോസ്റ്ററീക്കയെ തോല്‍പിക്കുമെന്നും അക്കിലസ് പ്രവചിച്ചിരുന്നു. പ്രവചനത്തിലെ കൃത്യതയുടെ കാര്യത്തില്‍ പോള്‍ നീരാളിയേക്കാള്‍ മെച്ചപ്പെട്ട റെക്കോഡാണ് കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ വിജയികളെ പ്രവചിച്ച അക്കിലസിന്റേതെന്നും പറയപ്പെടുന്നു.
ഒരു മേശപ്പുറത്ത് ഭക്ഷണം നിറച്ച രണ്ട് ബൗളുകള്‍ വയ്ക്കും. അതില്‍ ഓരോ രാജ്യത്തിന്റെ പതാകയും. ഇതില്‍ അക്കിലസ് ഏത് ബൗളില്‍ നിന്നാണ് ഭക്ഷണമെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രവചനഫലം.
https://www.facebook.com/Malayalivartha