ഐസ്ലന്‍ഡിനെ തറപറ്റിച്ച് ക്രൊയേഷ്യ; അജയ്യരായി മൂന്ന് കളിയിലും ജയിച്ച് ക്രൊയേഷ്യ ഒമ്പതുപോയിന്റും നേടി

അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തി. 53-ാം മിനിറ്റില്‍ ബാദേലും ഇഞ്ചുറി ടൈമില്‍ പെരിസിച്ചും ക്രൊയേഷ്യയുടെ വിജയ ഗോള്‍ കുറിച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ ഗില്‍ഫി സുഗുറോസണാണ് ഐസ്ലന്‍ഡിനായി ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ ഐസ്ലന്‍ഡ് പുറത്തേക്ക്.
മത്സരത്തിന്റെ 53ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നിലായതോടെ കൗണ്ടര്‍ അറ്റാക്കിന് കൂടുതല്‍ ശ്രദ്ധിച്ച ഐസ്ലന്‍ഡിന്‍ 76ാം മിനിറ്റില്‍ ഗില്‍ഫി സുഗുറോസണിന്റെ പെനാല്‍റ്റി ഗോളില്‍ ഒപ്പം പിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ആദ്യ ഗോള്‍ സ്‌കോറര്‍ ബാദേലിന്റെ അസിസ്റ്റില്‍ പന്ത് പോസ്റ്റിലെത്തിച്ച പെരിസിച്ചായിരുന്നു ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.
മൂന്ന് കളിയിലും ജയിച്ച് ക്രൊയേഷ്യ ഒമ്പത് പോയന്റോടെയാണ് ഇനി പ്രീ ക്വാര്‍ട്ടറിനൊരുങ്ങുന്നത്. നൈജീരിയയെ തോല്‍പ്പിച്ച് ജീവവായു തിരിച്ചുപിടിച്ച അര്‍ജന്റീന നാല്‍ പോയന്റോടെയാണ് അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്.
https://www.facebook.com/Malayalivartha