ലോകകപ്പ് കമന്ററിക്കിടെ ഈജിപ്തിന്റെ പരാജയത്തില്‍ മനംനൊന്ത് കമന്റേറ്റര്‍ ഹൃദയം പൊട്ടി മരിച്ചു

ലോകകപ്പില്‍ സൗദിക്കെതിരായ ഈജിപ്തിനേറ്റ പരാജയത്തില്‍ കളിയുടെ വിവരണം നല്‍കിക്കൊണ്ടിരുന്ന കമന്റേറ്ററും മുന്‍ താരവുമായ അബ്ദള്‍ റഹീം മുഹമ്മ ഹൃദയം പൊട്ടി മരിച്ചു. ഈജിപ്തിലെ നൈല്‍ സ്‌പോര്‍ട്‌സ് എന്ന ചാനലില്‍ ലോകകപ്പിന്റെ കമന്ററി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്ന അബ്ദള്‍ റഹീം മുഹമ്മ് കുഴഞ്ഞുവീണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കെയ്‌റോവിലെ സാമാലെക് എഫ്.സി.യുടെ മുന്‍ താരവും മുന്‍ പരിശീലകനുമാണ് അബ്ദുറഹ്മാന്‍. മത്സരത്തിന്റെ കമന്ററി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മ്മദിനെ ഉടനെ അടുത്തുള്ള ഫ്രഞ്ച് ക്വാസര്‍ അല്‍ ഐനിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മത്സരത്തിന്റെ അവലോകനം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. സമനിലയിലായിരുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു സലേമിന്റെ ഗോളില്‍ സൗദി ഈജിപ്തിനെ വീഴ്ത്തിയത്. ഇതോടെ മുഹമ്മദ് സലയെപോലൊരു സ്‌ടൈക്ക്രര്‍ ഉണ്ടായിട്ടും ഒരൊറ്റ കളിയും ജയിക്കാത്തവര്‍ എന്ന നാണക്കേടുമായാണ് മടങ്ങാനായി ടീമിന്റെ വിധി.
https://www.facebook.com/Malayalivartha