നൈജീരിയയെ മറികടന്ന് ലോകകപിലെ നോകൗട്ട് സ്റ്റേജിലേക്ക് മുന്നേറാന്‍ അര്‍ജന്റീനയെ സഹായിച്ചത് മാര്‍ക്കോസ് റോഹോയില്‍ നിന്നും പിറന്ന വളരെ വിലയേറിയ ഒരു ഒന്നാന്തരം ഗോൾ

നിർണായകമായ മത്സരത്തിൽ അർജന്റീന ജയിച്ചുകയറിയപ്പോൾ എല്ലാവരും മറന്നൊരു പേരാണ് മാര്‍ക്കസ് റോഹോ. മെസ്സി ആദ്യ ഗോൾ നേടിയെങ്കിലും വിജയം സമ്മാനിച്ച ഗോൾ നേടിയത് മാര്‍ക്കസ് റോഹോ ആണ്. നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 14-ാം മിനിറ്റിലാണ് തന്‍റെ ആറാമത്തെ ലോകകപ്പ് ഗോള്‍ മെസി സ്വന്തമാക്കിയത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസരത്തില്‍ 86-ാം മിനിറ്റില്‍ രക്ഷയ്ക്കെത്തിയത് മാര്‍ക്കസ് റോഹോയും. വലതു വിംഗില്‍ നിന്ന് മെര്‍ക്കാഡോ തൊടുത്ത് വിട്ട ക്രോസ് മാര്‍ക്കസ് റോഹോ മനോഹരമായി ഗോളിലേക്ക് തിരിച്ചു വിട്ടു. നെെജീരിയക്കെതിരെ കഴിഞ്ഞ ലോകകപ്പിലും വിജയഗോള്‍ നേടിയത് റോഹോ അയിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha