ടീമിൽ പ്രൊഫെഷണൽ താരങ്ങളില്ല. പലരും പാർട് ടൈമായി ഫുട്ബാൾ കളിയെ കൊണ്ട് പോകുന്നവർ ; ഐസ്‌ലാൻഡ് ലോകകപ്പ് വിടുന്നത് എല്ലാവരുടെയും മനം കവർന്ന്

മൂന്നര ലക്ഷം ആൾക്കാരുടെ പ്രതീക്ഷയുമായാണ് ഐസ്‌ലാൻഡ് ടീം ലോകകപ്പിനെത്തിയത്. രണ്ടാം റൗണ്ടിലേക്ക് അനായാസം യോഗ്യത നേടുമെന്ന് ആദ്യമത്സരത്തിൽ തോന്നിച്ചുവെങ്കിലും പിന്നീട് ഐസ്‌ലാൻഡിന് അടിതെറ്റുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മെസ്സിയുടെ ടീമിനെ സമനില കുരുക്കിൽ തളച്ചതാണ് ഐസ്‌ലാൻഡ് എന്ന ഇത്തിരി കുഞ്ഞന്മാരുടെ ഈ ലോകകപ്പിലെ വലിയ നേട്ടം. ടീമിൽ പ്രൊഫെഷണൽ താരങ്ങളില്ല. പലരും പാർട് ടൈമായി ഫുട്ബാൾ കളിയെ കൊണ്ട് പോകുന്നവർ. വീഡിയോ ഡയറക്ടർ ആയ ഗോൾ കീപ്പർ., ഡോക്ടർമാരായ അഞ്ച് താരങ്ങൾ, ദന്തിസ്റ്റ് ആയ പരിശീലകൻ ഇങ്ങനെപോകുന്നു ഐസ്‌ലാൻഡ് ടീമിന്റെ പുരാണം.
പക്ഷെ കളിക്കളത്തിൽ ഇതൊന്നുമായിരുന്നില്ല അവർ. കളിമികവ് കൊണ്ട് എല്ലാവരെയും അവർ ഞെട്ടിച്ചു. ആദ്യമത്സരത്തിൽ തന്നെ ശക്തരായ അർജന്റീനക്ക് സമനില പൂട്ട്. ഈ മത്സരങ്ങളിലെ കറുത്തകുതിരയായി ഐസ്‌ലാൻഡ് മാറുമെന്ന് ഫുട്ബാൾ പണ്ഡിറ്റുകൾ പ്രവചിച്ച നിമിഷം. പക്ഷെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും കാലിടറി. പക്ഷെ ഐസ്‌ലാൻഡ് ലോകകപ്പ് വിട്ടുപോകുന്നത് എല്ലാ കായിക പ്രേമികളുടെയും മനസ് കവർന്നാണ്...
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha