അടുത്ത ലോകകപ്പിൽ പ്രവചനം നടത്തുന്നത് സുലൈമാൻ കോഴിയോ ?...അകിലസിന്റെ പ്രവചനം പാളിയപ്പോൾ താരമായത് സുലൈമാൻ കോഴി; വൈറലായി വീഡിയോ

അർജന്റീന തോല്‍ക്കുമെന്ന് അക്കിലസ് പൂച്ച പ്രവചിച്ചപ്പോള്‍ സുലൈമാൻ കോഴിയുടെ സമയം തെളിഞ്ഞു. സംഭവം എന്താണെന്നല്ലേ ?.......'സുലൈമാന്‍' നമ്മുടെ സ്വന്തം കേരളത്തിലെ ഒരു പൂവൻ കോഴിയാണ്. അർജെന്റിന-നൈജീരിയ കളി നടക്കുന്നതിന് മുൻപ് തന്നെ സുലൈമാൻ നിശ്ചയമുണ്ടായിരുന്നു അര്‍ജന്റീന ജയിക്കുമെന്ന്.
ഇതോടെ സുലൈമാന്‍ കോഴി സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരമായി മാറിയിരിക്കുകയാണ്. മനുഷ്യനായും പൂച്ചയായും പ്രവാചകര്‍ തകര്‍ത്താടുന്ന ഫുട്‌ബോള്‍ പ്രവചനരംഗത്ത് അര്‍ജന്റീനന്‍ വിജയം കിറുകൃത്യം പ്രവചിച്ച കോഴി. മലയാളിയായ സുലൈമാന്‍ അര്‍ജന്റീനന്‍ ആരാധകരുടെ താരമായിക്കഴിഞ്ഞു.
സുലൈമാന്‍ കോഴി പ്രവചനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സുലൈമാന്റെ പ്രവചനം ഇങ്ങനെ, അര്‍ജന്റീന, നൈജീരിയ എന്നിങ്ങനെ എഴുതിയ രണ്ട് പേപ്പറുകളില്‍ കോഴിക്കുള്ള ഭക്ഷണം വെച്ചു. ഇതില്‍ സുലൈമാന്‍ കോഴി തിരഞ്ഞെടുത്തത് അര്‍ജന്റീന എന്നെഴുതിയ പേപ്പറിലെ ഗോതമ്പ്. അക്കിലസ് പൂച്ചയെ സോഷ്യൽ മീഡിയകളിൽ ട്രോളി കൊല്ലുമ്പോൾ സുലൈമാൻ മിന്നും താരമായി മാറിക്കഴിഞ്ഞു.
വീഡിയോ കാണാം......
https://www.facebook.com/Malayalivartha