ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി പെട്ടിമടക്കിയ ദിനം തന്നെ, ബ്രസീൽ അനായാസ ജയത്തോടെ പ്രീക്വാർട്ടറിൽ ; ബ്രസീൽ അവസാന പതിനാറിൽ

കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ബ്രസീൽ അവസാന പതിനാറിലെത്തി. അവസാന പതിനാറിൽ മെക്സിക്കോ ആണ് ബ്രസീലിന്റെ എതിരാളി. നെയ്മറിന്റെ ബൂട്ടുകളെ മാത്രമല്ല തങ്ങൾ ആശ്രയിക്കുന്നതെന്ന് ആവർത്തിച്ച് പറയുകയായിരുന്നു ബ്രസീലിയൻ നിര.
ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി പെട്ടിമടക്കിയ ദിനം തന്നെ, ബ്രസീൽ അനായാസ ജയത്തോടെ പ്രീക്വാർട്ടറിൽ കടന്നിരിക്കുന്നു. 2014 ലോകകപ്പിൽ സ്വന്തം ആരാധകർക്കു മുന്നിൽ ബ്രസീലിനെ നാണംകെടുത്തിയ ജർമനി, നാലു വർഷങ്ങൾക്കിപ്പുറം നാണംകെട്ടു മടങ്ങുമ്പോൾ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് മുന്നേറുന്നു!
ജർമനിയെ അട്ടിമറിച്ച് ലോകകപ്പിന് തുടക്കമിട്ട മെക്സിക്കോ, സ്വീഡനോട് അട്ടിമറിത്തോൽവി വഴങ്ങുന്നതും ഈ മൽസരദിനത്തിലെ കാഴ്ചയാണ്. മൂന്നു ഗോൾ വഴങ്ങി ഒരു ഘട്ടത്തിൽ പുറത്താകലിന്റെ വക്കിലെത്തിയ മെക്സിക്കോയ്ക്ക്, ജർനിയുടെ തോൽവിയാണ് പിടിവള്ളിയായത്. ജർമനി പുറത്തായതോടെ ബ്രസീലിന് മെക്സിക്കോയാണ് പ്രീക്വാർട്ടർ എതിരാളികൾ.
https://www.facebook.com/Malayalivartha