ദേശീയഗാനം ആലപിക്കുന്നതിനിടെ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ക്യാമറാമാൻ; ക്യാമറാമാന് പ്രശംസയുമായി സോഷ്യൽ മീഡിയ

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനം കൊളംബോയില്‍ നടക്കുകയാണ്. മത്സരത്തിന് മുമ്ബ് ദേശീയഗാനം ആലപിക്കുന്നതിനിടെ ഇന്ത്യന്‍ ടീമിന്റെ പരീശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തേക്ക് കാമറ ഫോക്കസ് ചെയ്ത കാമറമാന് അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
കാമറ എപ്പോഴാണ് തിരിച്ചതന്നറിയുമ്ബോഴാണ് കാമറാന്‍സ് ബ്രില്യന്‍സ് വ്യക്തമാകുന്നത്. ദേശീയ ഗാനത്തിനിടെ 'ദ്രാവിഡ ഉത്കല ബംഗ' എന്ന ഭാഗം വന്നപ്പോഴാണ് കാമറാമാന്‍ കൃത്യമായി ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍ കാണിച്ചത്. അധികം വൈകാതെ കാമറാമാന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി.നിരവധി പേരാണ് കാമറാമാനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയല്‍ രംഗത്തെതതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























